Veg Pulao

വെജ് പുലാവ് / Veg Pulao

വെജ് പുലാവ് / Veg Pulao

വെജ് പുലാവ് / Veg Pulao

വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു റൈസ് റെസിപി ആണിത്. ഇതുണ്ടാക്കാൻ പഠിച്ചതിൽപിന്നെ ബിരിയാണി ഒക്കെ ഉണ്ടാക്കുന്നത് വളരെ വിരളമാണ്..

പെട്ടെന്ന് ഒരു ഗസ്റ്റ് വന്നാൽ എടിപിടിന്ന് ഉണ്ടാക്കി സ്റ്റാർ ആവാം.

ആവശ്യമുള്ള സാധനങ്ങൾ ( 2 പേർക്ക് കഴിക്കാവുന്ന അളവ്)
——————————————–
ബസ്മതി അരി – 1 കപ്പ് (250ml)
എണ്ണ – 2 tbsp
Bay leaf – 1
കറുവപ്പട്ട – 1
ഏലക്ക – 2
ഗ്രാമ്പൂ – 2
Ginger garlic paste – 1 tsp
സവാള – ഒരു medium size സവാളയുടെ പകുതി
മുളക് – 1
കാരറ്റ് – 1/4 കപ്പ്
ബീൻസ് – 1/4 കപ്പ്
വെള്ളം – 1 1/2 കപ്പ്
ഉപ്പ് – 1 tsp ( or ആവശ്യത്തിന്)
നാരങ്ങനീര് – 1 tsp

ഉണ്ടാക്കുന്ന വിധം
——————————————-
– ബസ്മതി അരി ആദ്യമേ നല്ലപോലെ കഴുകി വെള്ളം ഒഴിച്ച് 30 മിനിറ്റ് കുതിർക്കാൻ വെക്കുക. (ഈ സമയം കൊണ്ട് ബാക്കി പണികൾ ചെയ്ത് വെക്കാം)

– കുക്കർ അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കുക.

– ചൂടായി വരുമ്പോൾ അതിലേക്ക് Bay leaf, കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ എന്നിവ ചേർക്കുക..

– ഒരു നല്ല മണം വന്നുതുങ്ങുമ്പോൾ Ginger Garlic paste ചേർത്ത് ഒരു അര മിനിറ്റ് വഴറ്റുക.

– ഇതിലേക്ക് സവാളയും മുളകും ചേർത്ത് സവാള ഒന്ന് വാടി വരുന്ന വരെ പിന്നെയും വഴറ്റുക.

– അതുകഴിഞ്ഞ് കാരറ്റും ബീൻസും ഇട്ട് ഒരു മിനിറ്റ് കൂടെ മിക്സ് ചെയ്യുക.

– ഇതിലേക്ക് കുതിർത്ത് വെച്ച അരി ഇട്ട് ഉടയാതെ 1 മിനിറ്റ് ഇളക്കി കൊടുക്കുക.

– പിന്നെ വെള്ളം, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് ഇളക്കി കുക്കർ അടച്ച് വെച്ച് High flame ൽ ഒരൊറ്റ വിസിൽ..

– 15 മിനിറ്റ് കഴിഞ്ഞ് തുറന്ന് നോക്കിയാൽ സംഭവം റെഡി. 

NB : വെളിച്ചെണ്ണ ഒഴിച്ചൂടാട്ടോ..നെയ്യ് ചേർക്കാം..ഇത്തിരി കൂടെ ഭംഗിക്ക് വേണമെങ്കിൽ ഉരുളകിഴങ്ങ്, കോളിഫ്ലവർ, പീസ് ഒക്കെ ചേർക്കാവുന്നതാണ്.

Josna Joy