ഈ ഉള്ളി തീയൽ ഉണ്ടെങ്കിൽ ചോറ് പാത്രം കാലി ആകുന്ന വഴി അറിയില്ല
ചേരുവകൾ
തേങ്ങ – 1.5 കപ്പ് തിരുമിയത്
ചുവന്നുള്ളി – 1 കപ്പ്
പച്ചമുളക് – 3 കീറിയത്
മുളക്പൊടി – 2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
ഉലുവ പൊടി – 2 നുള്ള്
പുളി – നെല്ലിക്ക വലുപ്പത്തിൽ
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 2 ടീസ്പൂൺ
വെള്ളം – 2 കപ്പ്
ഉപ്പ് – അവിശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ബൗളിൽ പുളി കാൽ കപ്പ് വെള്ളം ഒഴിച്ച് പിഴിഞ്ഞ് മാറ്റി വെക്കുക.
ഒരു പാൻ വെച്ച് അതിലേക്ക് തേങ്ങ , മൂന്ന് ചുവന്നുള്ളി അരിഞ്ഞത് , ഒരു തണ്ട് കറിവേപ്പില ചേർത്ത് ബ്രൗൺ കളർ ആകുന്നത് വരെ വറുത്തെടുക്കുക . ചൂട് ആറിയതിന് ശേഷം മിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുത്ത് മാറ്റി വെക്കുക.
ചുവട് കട്ടിയുള്ള പാത്രം വെച്ച് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക , ശേഷം ഒരു കപ്പ് ചുവന്നുള്ളി അരിഞ്ഞത് , പച്ചമുളക് , കറിവേപ്പില , ഉപ്പ് ചേർത്ത് രണ്ട് മിനിറ്റ് വഴറ്റി എടുക്കുക . ശേഷം തേങ്ങ അരച്ചതും, പുളി പിഴിഞ്ഞതും അവിശ്യത്തിന് വെള്ളവും ചേർത്ത് കറി കുറുകി വരുന്നത് വരെ തിളപ്പിക്കുക . എണ്ണ തെളിഞ്ഞ് വരുമ്പോൾ തീ ഓഫ് ചെയ്യുക .സ്വാദിഷ്ടമായ ഉള്ളി തീയൽ റെഡി ആയി .