ഉള്ളി ചട്ണി – Ulli Chutney

ഉള്ളി ചട്ണി – Ulli Chutney

നല്ല കര കര കിരു കിര മൊരിഞ്ഞ ദോശ … വീട്ടിൽ ഉണ്ടാക്കിയ നെയ്യ് ഒഴിച്ച് ചുട്ടത് ..കൂടെ എരിവുള്ള ഉള്ളി ചട്ണി … കടുപ്പത്തിലൊരു കട്ടൻ കാപ്പി .. കോമ്പിനേഷൻ ഉഗ്രനായില്ലേ സുഹൃത്തുക്കളേ

കുഞ്ഞുള്ളി ചെറുതായി അരിഞ്ഞത് – 10
വെളുത്തുള്ളി അരിഞ്ഞതു – 3 അല്ലി
മുളകുപൊടി – 2 tspn
മല്ലിപ്പൊടി – 1 tspn
കായപൊടി – 1/2 tspn
വാളൻ പുളി പിഴിഞ്ഞത് 2 ടേബിൾ സ്പൂണ്
ഉപ്പ്‌, എണ്ണ – ആവശ്യത്തിന്
പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം ഉള്ളി വഴറ്റുക . വെളുത്തുള്ളി ചേര്ത് ഇളക്കിയ ശേഷം തീയ് കുറിച്ചിട്ടു പൊടികൾ ചേർക്കുക. ഉപ്പു ചേർക്കാം .പുളി വെള്ളം ചേർത്ത് അഞ്ചു മിനിറ്റ് അടച്ചു വേവിച്ച ശേഷം ചെറുതീയിൽ ഗ്രേവി ഒന്ന് കുറുക്കി കറിവേപ്പില ചേർത്ത് വാങ്ങാം

Sreelekshmi Harish