തക്കാളി ഉണക്ക ചെമ്മീൻ കറി – Thakkali Unakka Chemmeen Curry
ചേരുവകൾ :
ഉണക്ക ചെമ്മീൻ 4 ടേബിൾ സ്പൂൺ
തക്കാളി – 3എണ്ണം ചെറുതായി അരിഞ്ഞത്
തേങ്ങ – 2വലിയ സ്പൂൺ
കുടംപുളി – 1 ചുള (optional)
ചെറിയ ഉള്ളി – 4എണ്ണം നെടുകെ കീറിയതു
ഇഞ്ചി – 1/2 ടീസ്പൂൺ ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 1/2 ടീസ്പൂൺ ചെറുതായി അരിഞ്ഞത്
പച്ചമുളക് – 3 എണ്ണം നീളത്തിൽ കീറിയത്
മല്ലിപൊടി – 1ടീസ്പൂൺ
മുളകുപൊടി – 1ടീസ്പൂൺ
മഞ്ഞൾപൊടി – 1/2ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
താളിക്കാൻ ആവശ്യം ആയവ:
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉണക്ക മുളക് – 2 എണ്ണം
കൊച്ചുള്ളി – 3എണ്ണം വട്ടം അരിഞ്ഞത്
കറിവേപ്പില – 2 തണ്ട്
ഉണ്ടാക്കേണ്ട വിധം :
ചെമ്മീൻ കഴുകി എടുത്തു കുറച്ചു എണ്ണയിൽ ചെറുതായി ഫ്രൈ ചെയ്തു മാറ്റിവെക്കാo. ചട്ടി വെച്ചു ചൂടായാൽ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി വഴറ്റുക കൂടെ പച്ചമുളക് ചെറിയ ഉള്ളി കുറച്ചു കറി വേപ്പില ആവശ്യത്തിന് ഉപ്പ് ഇവയെല്ലാം ചേർത്ത് വഴറ്റി മൂക്കുമ്പോൾ പൊടികൾ ചേർത്തു കൊടുക്കണം പൊടികൾ മൂത്തു വരുമ്പോൾ ഇതിലേക്ക് തക്കാളിയും കുടംപുളിയും കുറച്ചു വെള്ളവും വറുത്തു വെച്ചിരിക്കുന്ന ചെമ്മീൻ തല മാറ്റി അതും കൂടി ചേർത്തു ചട്ടി അടച്ചിട്ടു ചെറിയ തീയിൽ 10 mnt വെക്കാം. ശേഷം തേങ്ങ നല്ല പോലെ അരച്ച് എടുക്കാം തേങ്ങ അരച്ച് മാറ്റുന്നത് മുന്നേ അതിലേക്കു നേരത്തെ മാറ്റി വെച്ച ചെമ്മീൻ തല കൂടി ചേർത്തു ഒന്നുകൂടി അരച്ച് എടുക്കാം തക്കാളി വെന്തു കഴിഞ്ഞാൽ തേങ്ങ അരച്ചത് ചേർത്തു കൊടുക്കാം തിള വന്നാൽ തീ അണച്ചു ഉണക്ക മുളക് കടുക് കറി വേപ്പില ഇവ ചേർത്ത് താളിക്കാം