Spicy Tomato Chutney – തക്കാളി ചട്ണി

Spicy Tomato Chutney – തക്കാളി ചട്ണി

തക്കാളി : 1 വലുത്
ചെറിയ ഉള്ളി : 2 എണ്ണം
വെളുത്തുള്ളി : 2 എണ്ണം
ഇഞ്ചി : ഒരു ചെറിയ കഷ്ണം
മുളക് പൊടി : 1 ടി സ്പൂൺ
കുരുമുളക് പൊടി : 1/2 ടി സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കറിവേപ്പില : 1 തണ്ട്
ഉപ്പ്‌

ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ നന്നായി ചതച്ചെടുക്കുക
പാനിലേക്ക് എണ്ണ ഒഴിച്ചു ചതച്ചു വെച്ച ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് നന്നായി ഒരു 5 മിനിറ്റ് വഴറ്റുക
ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉപ്പ്‌ എന്നിവ ചേർത്ത് നന്നായി വഴറ്റുക
ഇതിലേക്ക് തക്കാളി അരിഞ്ഞതും, കറിവേപ്പിലയും ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക
ഇഡ്‌ലി, ദോശ, ചൊറിനൊപ്പവും നല്ല ടേസ്റ്റ് ആണ്.

Secret Link