പൂ പോലെയുള്ള റവ ദോശ

നല്ല പൂ പോലെയുള്ള റവ ദോശ


തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്
ഒരു കപ്പ് റവ
ഒരു കപ്പ് വെള്ളം
അര കപ്പ് തൈര്
കാൽ കപ്പ് ചോറ്
കാൽ കപ്പ് ചിരകിയ തേങ്ങ
അര ടീസ്പൂൺ ഉപ്പ്
അര ടീസ്പൂൺ ബേക്കിംഗ് സോഡാ
ഒരു ടീസ്പൂൺ പഞ്ചസാര
തയ്യാറാക്കുന്ന വിധം
മുകളിൽ കൊടുത്ത എല്ലാ സാധനവും അതേ അളവിൽ തന്നെ മിക്സിയിലടിച്ചതിനുശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വച്ച് ഒന്ന് ചുട്ട എടുത്താൽ നല്ല അടിപൊളി സോഫ്റ്റ് ദോശ അഥവാ അപ്പം റെഡി ആവുന്നതാണ്

Seena Np