Simple Dal Curry

Simple Dal Curry – എളുപ്പത്തിൽ പരിപ്പ് കറി

Simple Dal Curry – എളുപ്പത്തിൽ പരിപ്പ് കറി

Ingredients:

പരിപ്പ്(masoor dal) – 1/2 cup
പച്ചമുളക് – 2
വറ്റൽ മുളക് – 1
സവാള – 1/4 cup (ചെറുതായി അരിഞ്ഞത്)
തക്കാളി – 1 ((നീളത്തിൽ അരിഞ്ഞത്)
വെളുത്തുള്ളി – 5-6 അല്ലി
ഇഞ്ചി -1 ചെറിയ കഷ്ണം (ചെറുതായി അരിഞ്ഞത്)
ജീരകം – 1/2 tsp
മഞ്ഞൾപൊടി – 1/4 tsp
മുളക്പൊടി – 1 നുള്ള്
കായം – 1/4 tsp
മല്ലിയില – ആവശ്യത്തിന്
എണ്ണ, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ഒരു പ്രഷർ കുക്കറിൽ കഴുകിയെടുത്ത പരിപ്പ്, തക്കാളി, പച്ചമുളക്, ഇഞ്ചി, സവാള, വെളുത്തുള്ളി, മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്ത് 2 cup വെള്ളം ഒഴിച്ച് 4-5 വിസിൽ വരുന്നത് വരെ അടുപ്പത്ത്‌ വെക്കുക.
ഇനി ഒരു pan അടുപ്പത്ത്‌ വെച്ച് എണ്ണ ഒഴിച്ച് ജീരകം പൊട്ടിച്ച് അതിലേക്ക് വറ്റൽ മുളകും മുളകുപൊടിയും കായവും ചേർക്കുക. ഒന്ന് ചൂടായാൽ അടുപ്പത്തു നിന്ന് മാറ്റി വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് കറിയിലേക്ക് ചേർത്ത് കൊടുക്കാം. അല്പം മല്ലിയില കൂടി ചേർത്ത് ചോറിന്റെ കൂടെയോ ചപ്പാത്തിയുടെ കൂടെയോ വിളമ്പാം.

Dal Curry is Ready 🙂 പരിപ്പ് കറി തയാർ

Simi Shyam