സദ്യ സ്പെഷ്യൽ അവിയൽ

ഓണം ഇങ്ങു എത്താറായില്ലേ. ഇപ്പോഴും സദ്യ ഒരുക്കാൻ അറിയാത്തവർക്ക് വേണ്ടിയാണു ഈ പോസ്റ്റ്‌. സദ്യയിലെ ഒഴിച്ച് കൂടാൻ പറ്റാത്ത വിഭവമാണ് അവിയൽ. തൈര് ചേർക്കാത്ത ടേസ്റ്റി ആയ അവിയൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു കാണാം

സദ്യ സ്പെഷ്യൽ അവിയൽ

ചേരുവകൾ:
1. ക്യാരറ്റ് – 2 കപ്പ്‌
2. പടവലങ്ങ – 3/4 കപ്പ്‌
3. ചേന – 1/2 കപ്പ്‌
4. വെള്ളരിക്ക – 1/2 കപ്പ്‌
5. അച്ചിങ്ങ/പച്ചപ്പയർ – 1/4 കപ്പ്‌
6. മുരിങ്ങക്കായ – 2 എണ്ണം
7. ഏത്തക്കായ – ഒരെണ്ണത്തിന്റെ പകുതി
8. പച്ചമാങ്ങാ – 1 എണ്ണം
പച്ചക്കറികൾ എല്ലാം നീളത്തിൽ ഒരേ വലിപ്പത്തിൽ അരിഞ്ഞു എടുക്കുക
9. ചുവന്നുള്ളി – 1/4 കപ്പ്‌
10. പച്ചമുളക് – 7 എണ്ണം
11. ഉപ്പ് – ആവശ്യത്തിന്
12. കറിവേപ്പില
13. വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ

അരപ്പ് തയാറാക്കാൻ:
1. തേങ്ങ ചിരകിയത് – 1 1/2 cup
2. ചുവന്നുള്ളി – 7 nos
3. പച്ചമുളക് – 5 nos
4. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
5. ജീരകം – 1/2 ടീസ്പൂൺ
പാചകം ചെയ്യുന്ന രീതി:
1. ഒരു മൺചട്ടിയിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക
2. അതിലേക്ക് ക്യാരറ്റ് , ചേന, പടവലങ്ങ, വെള്ളരിക്ക എന്നിവ ചേർക്കുക
3. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, പച്ചമുളക്, ചുവന്നുള്ളി എന്നിവ ചേർത്ത് മിക്സ്‌ ചെയ്ത് മൂടി വച്ച് ചെറു തീയിൽ വേവിക്കുക
4. പകുതി വേവ് ആകുമ്പോൾ മുരിങ്ങക്കായ , ഏത്തക്കായ, അച്ചിങ്ങ എന്നിവ ചേർത്ത് വീണ്ടും വേവിക്കുക
5. അതിലേക്ക് പച്ചമാങ്ങാ ചേർത്ത് ബാക്കി പച്ചക്കറികൾ കൊണ്ട് പൊത്തി വച്ച് വേവിച്ചു എടുക്കുക
6. തേങ്ങയുടെ കൂടെ ബാക്കി ചേരുവകൾ ചേർത്ത് ചതച്ചു എടുക്കുക
7. തേങ്ങ മിക്സ്‌ പച്ചക്കറിയിലേക്കു ചേർത്ത് മിക്സ്‌ ചെയ്ത് മൂടി വച്ച് 3 മിനിറ്റ് ചെറുതീയിൽ വേവിച്ചു എടുക്കുക
8. അതിലേക്ക് കറിവേപ്പില, വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ്‌ ചെയ്ത് ഇറക്കി വക്കുക
9. 10 മിനിറ്റ് മൂടി വച്ചതിനു ശേഷം ഉപയോഗിക്കാം