Rumali Roti with Wheat Flour and Kadala Curry / റൂമാലി റൊട്ടി കടല കറി
കടല കറി
കടല : 1 കപ്പ്(8 മണിക്കൂർ കുതിർത്തു വച്ചത് )
സവാള: 1 ചെറുതായി അരിഞ്ഞത്
പച്ചമുളക് : 2
ഇഞ്ചി : 1 ചെറിയ കഷ്ണം ചതച്ചത്
വെളുത്തുള്ളി : 4 അല്ലി ചതച്ചത്
തക്കാളി : 1 ചെറുത് അരിഞ്ഞത്
മഞ്ഞൾ പൊടി : 1/ 4 ടി സ്പൂൺ
ഇത്രയും കുക്കറിൽ വേവിച്ചെടുക്കുക
വറുത്തരക്കാൻ
തേങ്ങ : അര കപ്പ്
മല്ലിപൊടി : 1 ടേബിൾ സ്പൂൺ
മുളക് പൊടി : 1/2 ടേബിൾ സ്പൂൺ
പെരുംജീരകം പൊടി : 1/4 ടി സ്പൂൺ
ഗരം മസാല പൊടി : 1/4 ടി സ്പൂൺ
മല്ലി ഇല
വെളിച്ചെണ്ണ
കടുക്
വറ്റൽ മുളക്
കറിവേപ്പില
ഉപ്പ്
തേങ്ങ ഇളം ബ്രൗണ് നിറം ആകും വരെ വറുത്തെടുക്കുക . ശേഷം എല്ലാ പൊടികളും ചേർത്ത് നന്നായി മൂപ്പിക്കുക. ചൂട് മാറി
ആവിശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക
ഇനി ഈ അരപ്പ് കടലയിൽ ചേർത്ത് നന്നായി തിളപ്പിക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. ചാറ് കുറുകി വരുമ്പോൾ കുറച്ചു മല്ലി ഇല അരിഞ്ഞതും ചേർത്ത് തീ ഓഫ് ചെയ്യാം.
കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് വറവിടുക