ഹായ് കൂട്ടുകാരെ വീട്ടിൽ ഒരുപാട് കുടംപുളിയുണ്ട്. ഇന്നലെ കുറേ വീണു കിട്ടി വെറുതെ ഒരു പരീക്ഷണം നടത്തിയതാ പഴുത്തകുടംപുളി അച്ചാർ. ഗംഭീര tasta
പഴുത്ത കുടംപുളി – വെളുത്തുള്ളി അച്ചാർ Ripe Kudam Puli – Garlic Pickle
പഴുത്ത കുടംപുളി – 10 എണ്ണം
വെളുത്തുള്ളി – 100 g
മുളക് പൊടി ഞാൻ 3 ടിസ്പൂൺ ചേർത്തിട്ടുണ്ട്
വിനാഗിരി
ഉപ്പ്
കടുക് – 1ടിസ്പൂൺ
ഉലുവ – 1 ടിസ്പൂൺ
കായം ഒരു ചെറിയ കഷ്ണം
ആദ്യം തന്നെ കുടംപുളി കുരു കളഞ്ഞ് കഴുകി ചെറുതായി അരിയുക. ശേഷം കുറച്ച് വെള്ളം തിളപ്പിച്ച് 10 മിനിറ്റ് അതിൽ ഇട്ടു വെയ്ക്കുക. പുളിയുടെ ചവർപ്പ് മാറി കിട്ടാനാണ്. എന്നിട്ട് ഒരു അരിപ്പയിൽ ഇട്ട് വെള്ളം വാർത്തി കളയുക.
ഒരു ചട്ടി അടുപ്പത്ത് വെച്ച് ചൂടായാൽ ഒരു ടി. എണ്ണ ഒഴിച്ച് ഒരു കഷ്ണം കായം ഇട്ടു നന്നായി വറുത്ത് കോരുക. ശേഷം കടുക്, ഉലുവ എന്നിവ പൊട്ടിച്ച് വറുത്തു കോരുക. ബാക്കി എണ്ണയിൽ കൂടി 4 ടി.എണ്ണ കൂടി ഒഴിച്ച് ചൂടാക്കി വെളുത്തുള്ളി ചേർക്കുക. ശേഷം മുളക് പൊടി ചേർത്ത് നന്നായി ചൂടാക്കുക. അതിൽ കുടംപുളി ചേർക്കുക. ഒരു ചെറിയ കഷ്ണം ശർക്കരയും ആവശ്യത്തിനു ഉപ്പും കുറച്ച് വിനാഗിരിയും ചേർത്ത് ചെറു തീയിൽ 5 മിനിറ്റ് മൂടിവെയ്ക്കുക. തീ അണച്ചതിനു ശേഷംവറുത്ത് കോരി വെച്ച കടുക്, ഉലുവ, കായം എന്നിവ പൊടിച്ച് അച്ചാറിൽ ചേർത്തിളക്കുക. ശർക്കരയ്ക്കു പകരം കുറച്ച് ഈന്തപ്പഴം ചേർത്താൽ രുചി കൂടും. എന്റെ കയ്യിൽ ഇല്ലാത്തതിനാലാണ് ഞാൻ ശർക്കര ചേർത്തത്