രാജ് മ മസാല Rajma Masala

രാജ് മ മസാല Rajma Masala

രാജ് മ നാലോ അഞ്ചോ മണിക്കൂര്‍ വെള്ളത്തില്‍ ഇടുക.. അത് കുതിര്‍ന്നാല്‍ കുക്കറില്‍ വെച്ച് മഞ്ഞപ്പൊടി ഇട്ടു അഞ്ചോ ആറോ വിസില്‍ വരുന്നത് വരെ വേവിക്കുക. കുക്കറിലെ പ്രെഷര്‍ പോകുന്നതിനുള്ളില്‍

രാജ് മ – 300 gram

1. ഇഞ്ചി-രണ്ടിഞ്ച് വലിപ്പത്തില്‍,
2. പച്ചമുളക്- നാല്,
3. വെളുത്തുള്ളി-നാലോ അഞ്ചോ അല്ലി,
4. സവാള- രണ്ട്,
5. തക്കാളി-രണ്ട്, ഇവയെല്ലാംനനു നനുക്കനെ (മാക്സിമം ചെറുതായി) അരിയുക.

ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ മൂന്നോ നാലോ സ്പൂണ്‍ ഒഴിക്കുക അതില്‍

ജീരകം – ഒരു സ്പൂണ്‍
കുരുമുളക് അഞ്ചോ ആറോ
ഗരം മസാലയുടെ കൂട്ട് എല്ലാം (പൊടിയല്ല) ഇടുക.

അതിനു ശേഷം അരിഞ്ഞു വെച്ച 1 മുതല്‍ 5 വരെയുള്ള ചേരുവ എല്ലാം അതില്‍ ഇട്ട് വഴറ്റുക. നല്ലവണ്ണം വഴറ്റി കഴിഞ്ഞാല്‍ മഞ്ഞപ്പൊടി മുളക് പൊടി മല്ലിപ്പൊടി ഗരം മസാല പൊടി അരടീസ്പൂണ്‍ കായപ്പൊടി (കട്ടയാണെങ്കില്‍ ഒരു ചെറിയ കഷണം) ഇട്ട് ഇളക്കി അതില്‍ ഉപ്പ് ആവശ്യത്തിനു ഇടുക.. ഇത്തിരി അര കപ്പ് വെള്ളം ഒഴിച്ച് ഒന്ന് കൂടി വഴറ്റുക. തിളച്ച് കൊഴുപ്പ് വന്നാല്‍ ഈ മിശ്രിതം വേവിച്ചു വെച്ച രാജ് മ യിലേക്ക് ഇട്ട് ആവശ്യത്തിനു വെള്ളം ഉപ്പു ചേര്‍ത്ത് നല്ലവണ്ണം തിളപ്പിക്കുക. കൊഴുപ്പ് വന്നാല്‍ / ആയി എന്ന് തോന്നിയാല്‍ ഗ്യാസ് ഓഫ്‌ ചെയ്ത് അതില്‍ മല്ലിയില അരിഞ്ഞത് ചേര്‍ത്ത് അടച്ചു വെക്കുക.

ഇത് ഞാന്‍ ഉണ്ടാക്കുന്ന വിധം ആണ്. ആരെങ്കിലും ഉണ്ടാക്കി പറയൂ.

മസാല എത്ര കൂടുന്നുവോ അത്ര സ്വാദും കൂടും.

ചോറ് ചപ്പാത്തി പൂരി എന്നിവയുടെ കൂടെ കഴിക്കാന്‍ നല്ലതാണ്

(വഴറ്റിയ 1 മുതല്‍ 5 വരെയുള്ള ചേരുവ ചൂടാറിയത്തിനു ശേഷം മിക്സിയില്‍ അരച്ചും അതില്‍ ചേര്‍ക്കാം.)

Krishnan Namboothiripad Manthredam