ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി /പൊട്ടറ്റോ മെഴുക്കുപുരട്ടി

ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി /പൊട്ടറ്റോ മെഴുക്കുപുരട്ടി

ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി /പൊട്ടറ്റോ മെഴുക്കുപുരട്ടി

ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി /പൊട്ടറ്റോ മെഴുക്കുപുരട്ടി

ഗൾഫിൽ ബാച്ച്ലർ ആയി താമസിക്കുന്ന കാരണം എന്റെ റെസിപ്പികൾ എല്ലാം ബാച്ച്ലർ ആയി താമസിക്കുന്നവർക്ക് ഉപകരിക്കുന്ന രീതിയിൽ ആണ്.
ചിലവോ ചുരുക്കം എളുപ്പത്തിലും ഉണ്ടാക്കാം 

ഉരുളക്കിഴങ്ങു :1വലുത്
ചെറിയ ഉള്ളി :5എണ്ണം
പച്ചമുളക് :2എണ്ണം
വെളുത്തുള്ളി :2അല്ലി
കറിവേപ്പില :1ഇതൾ
ഉപ്പ് :ആവശ്യത്തിനു
എണ്ണ :ഒന്നര സ്പൂൺ
മുളക് പൊടി :1ടീസ്പൂൺ
മഞ്ഞൾപൊടി :കാൽ ടീസ്പൂൺ

ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇട്ടു വഴറ്റി അതിൽ മഞ്ഞൾപൊടി ഉപ്പ് മുളക്പൊടി എന്നിവ ഇട്ടു മൂത്തുകഴിയുമ്പോൾ അതിലേക്കു നുറുക്കിവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങു ഇട്ടു നന്നായി ഇളക്കി അൽപ്പം വെള്ളം തെളിച്ചു മൂടിവെച്ചു ചെറിയ തീയിൽ വേവിച്ചെടുക്കാം ….

Nijo Jose