പയർ മെഴുക്കുപിരട്ടി Payar Mezhukkipiratti

ഇത് നമ്മുടെ മീറ്റർ പയർ…ഒരു മീറ്റർ കാണും ഇ പയറിന്റെ നീളം.സാധാരണ പയറിൽ നിന്നും ഇതിന് കുരു കുറവ് ആണ്…അത് പോലെ കുറച്ചു വണ്ണവും കാണും.അപ്പോഴേ ഇത് വെച്ച് ഞങ്ങൾ ഉണ്ടാകാറുള്ള സിമ്പിൾ റെസിപി നോക്കാം..

ആദ്യം നുറുക്കി വെച്ച പയറിൽ പച്ചമുളകും ലേശം മാത്രം വെള്ളവും, ഉപ്പും ചേർത്ത് മുക്കാൽ വേവിൽ വേവിച്ചു എടുക്കുക..ഇനി വേറെ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകു പൊട്ടിച്ചു, കുറച്ചു കറി വേപ്പിലയും ഇട്ടു ഇളക്കി ഇത് വേവിച്ചു വെച്ച പയറിലേക്കു ഒഴിച്ച് ഇളക്കിയെടുക്കുക…Payar Mezhukkipiratti റെഡി.

ഇപ്പൊ ഇനി നിങ്ങൾ ചോദിക്കും, ഇതിലോട്ട കുറച്ചു മഞ്ഞൾ പൊടി ഇട്ടൂടയിരുന്നോ, ലേശം തേങ്ങ ചേർത്തോടയിരുന്നോ, എന്നൊക്കെ..ഒന്നുംവേണ്ട ടേസ്റ്റ് ഒന്ന് വേറെ തന്നെ