പനികൂർക്കയില വട Pani Koorkka Ila Pakora

പനികൂർക്കയില വട Pani Koorkka Ila Pakora

പനികൂർക്കയില -10 എണ്ണം
കടലമാവ് – 1 ഗ്ലാസ്
തക്കാളി – ഒരു ചെറുത്
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മുളകുപൊടി -ഒന്നര ടീസ്പൂൺ
സാംബാർ പൊടി -അര ടീസ്പൂൺ
കോൺ ഫ്ലോർ – 1 ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ – ആവശ്യത്തിന്

പനികൂർക്കയില കഴുകി വെള്ളം ഊറ്റിവയ്ക്കുക.

തക്കാളി മിക്സിയിലിട്ടു നന്നായി അരയ്ക്കുക.

ഒരു ബൗളിൽ കടലമാവും മഞ്ഞൾപൊടിയും മുളകുപൊടിയും സാംബാർ പൊടിയും അരച്ച തക്കാളിയും കോൺ ഫ്ലവർ ആവശ്യത്തിന് ഉപ്പും ചേർത് നന്നായി കുഴയ്ക്കുക..അല്പം വെള്ളം കൂടി ചേർത് ദോശമാവിന്റെ അയവിൽ കൈകൊണ്ട് നന്നായി കലക്കി വയ്ക്കുക.

പനികൂർക്കയില ചെറുതായി തവയിൽ വെച് ചെറുതായി വാട്ടിയെയെടുത്തോ, പച്ചയിലോ മാവിൽ ഇട്ടു രണ്ടു വശവും മാവ് തേച്ചു പിടിപ്പിച് ചൂടായ വെളിച്ചെണ്ണയിൽ ഗോൾഡൻ ബ്രൗൺ കളറിൽ വറുത്തു കോരുക

ചൂടോടെ ടൊമാറ്റോ സോസിന്റെ കൂടെയോ അല്ലാതെയോ കഴിക്കാം.

Fathima Sami