നോൺ വെജ് രുചിയിൽ ഒരു കിടിലൻ മഷ്‌റൂം (കൂൺ )വരട്ടിയത്…
ചപ്പാത്തി, പൊറോട്ട, അപ്പം തുടങ്ങിയവ യുടെ കൂടെ കൂട്ടി കഴിക്കാൻ രുചികരമായ മഷ്‌റൂം വരട്ടിയത് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കു…
ചേരുവകൾ :
1.മഷ്‌റൂം (കൂൺ ) – 300 ഗ്രാം
2.സവാള -1 എണ്ണം
3.തക്കാളി – 1എണ്ണം
4.ഇഞ്ചി (ചെറിയ കഷ്ണം ), വെളുത്തുള്ളി (3 അല്ലി ), പച്ചമുളക് (2എണ്ണം )- ചതച്ചത്
5.പെരുംജീരകം – 1/2 ടീസ്പൂൺ
6.നാളികേര കഷ്ണം – 1/4 കപ്പ് (ചെറുതാക്കി അരിഞ്ഞത് )
7.മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
8.കുരുമുളക് പൊടി – 1/2 ടീസ്പൂൺ
9.മല്ലി പൊടി – 1.5 ടീസ്പൂൺ
10.കാശ്മീരി മുളക് പൊടി – 1ടീസ്പൂൺ
11.ഗരം മസാല – 1/2 ടീസ്പൂൺ
12.വെളിച്ചെണ്ണ – 3 ടീസ്പൂൺ
13.കറിവേപ്പില
14.ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ഒരു കാടായിയിൽ വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം ഇടുക. അതിലേക്കു ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് ചതച്ചത് ഇട്ട് വഴറ്റുക. സവാള, നാളികേര കഷ്ണം, കറിവേപ്പില കുറച്ചു ഉപ്പ് ഇട്ട് വഴറ്റുക. അതിലേക്കു അരിഞ്ഞു വച്ച തക്കാളിയും കുരുമുളക് പൊടി ഇട്ട് തക്കാളി വേകുന്ന വരെ വഴറ്റുക. അതിലേക്കു മഞ്ഞൾ പൊടി ഇട്ട് ഇളക്കുക, പിന്നീട് മല്ലി പൊടി, കാശ്മീരി മുളക് പൊടി, ഗരം മസാല ഇട്ട് വഴറ്റുക. അതിലേക്കു കഴുകി നുറുക്കി വച്ച മഷ്‌റൂം, ഉപ്പ് എന്നിവ ഇട്ട് ഇളക്കുക. അതിനുശേഷം 2 മിനിട്ട് അടച്ചു വച്ചു വേവിക്കുക. പിന്നീട് അടപ്പു തുറന്നു ഒരു രണ്ടോ മൂന്നോ മിനിട്ട് ചെറു തീയിൽ ഇളക്കി കൊടുക്കുക.. രുചികരമായ മഷ്‌റൂം വരട്ടിയത് തയ്യാർ.