Pumpkin Roast മത്തങ്ങാ റോസ്‌റ്റ – Mathanga Roast

Pumpkin Roast – മത്തങ്ങാ റോസ്‌റ്റ – Mathanga Roast
തൊലി വേണ്ടാത്തവർ (എന്ത് കാരണം ആയാലും)അത് അങ്ങ് ചെത്തി കളഞ്ഞിട്ടു ഇങ്ങനെ തന്നെ ഉണ്ടാക്കാം.
നല്ല പഴുത്ത മത്തങ്ങാ കുറച്ചു ദിവസം പറിച്ചതു വരാന്തയിൽ വെള്ളം ഒന്നും അടിക്കാതെ വെച്ചിരുന്നു.നല്ലപോലെ പഴുക്കാനും പിന്നെ മത്തങ്ങയിലെ വെള്ളം ഒന്നു ഡ്രൈ ആയി കിട്ടാനും പിന്നെ മധുരം നല്ലപോലെ ഡെവലപ്പ് ചെയ്യാനും ആണ് ഇങ്ങനെ വെക്കുന്നത്.
മുറിക്കുന്നതിന് മുമ്പ് മത്തങ്ങാ നല്ലപോലെ വെള്ളത്തിൽ കഴുകി തുടച്ചു എടുക്കണം.ഇനിയും കാൽ ഭാഗം വലിയ കഷണങ്ങൾ ആയി മുറിക്കുക.നാലഞ്ചു വെളുത്തുള്ളിയുടെ അല്ലി തൊലി കളയാത്തതും ഒരു വലിയ സവാള തൊലി കളഞ്ഞു നാലായി പിളർന്നതും കൂടി ഒരു ഓവൻ (അവൻ/oven) പ്രൂഫ് ടിഷിലിട്ടു അല്പം thyme ഇലയും അല്പം എണ്ണയും മുകളിൽ തൂവി ഒന്ന് ഇളക്കി ഓവനിൽ 180 സെൽസിയുസിൽ ഒരു മണിക്കൂർ റോസ്‌റ്റ ചെയ്തു.തൊലി ഇല്ലെങ്കിൽ വേവ് സമയം കുറക്കാം. ഉപ്പു വേണ്ടവർ ഇട്ടോളൂ.കഴിക്കാൻ പാത്രത്തിൽ എടുക്കുമ്പോൾ വെളുത്തുള്ളിയുടെ തൊലി കളയുക . നല്ല സോഫ്റ്റ് ആയി ബട്ടർ പോലെ ഇരിക്കും.മുകളിൽ ക്രഷ്ഡ് കുരുമുളകും cashew ഉം ഇട്ടു.
ഞാൻ ഉപ്പിട്ടില്ല.coconut ഓയിൽ ആണ് ഉപയോഗിച്ചത്.ഞാൻ അധികം ഹെർബ്സ് ഇപ്പോൾ ഉപയോഗിക്കുന്നു. കാരണം മൈൽഡ് ആണ് ടേസ്റ്റ്.പിന്നെ digestion നു നല്ലതും.
വെളുത്തുള്ളി ഇങ്ങനെ കഴിക്കുന്നത് കൊളെസ്ട്രോൾ കുറക്കാൻ നല്ല കൊളെസ്ട്രോൾ കൂട്ടാൻ പറ്റിയത് ആണ് എന്ന് വായിച്ചിട്ടുണ്ട്