Masala Chaya

മസാല ചായ – Masala Chaya

Masala Chaya
Masala Chaya

മഴക്കാലം അല്ലേ മസാലചായ ഇട്ടു കുടിച്ചെ നല്ല ഉണർവും ഉന്മേഷവും കിട്ടും

മസാല ചായ

ചുക്ക് – 2 കഷ്ണം
ഏലക്ക – 6 എണ്ണം
ഗ്രാമ്പു – 6 എണ്ണം
കുരുമുളക് – 1/2 ടീസ്പൂൺ
കറുവപ്പട്ട – ചെറിയ കഷ്ണം
പാൽ – 1 കപ്പ്‌
വെള്ളം – 1 കപ്പ്
ചായ മസാല പൊടി – 1/2 ടീസ്പൂൺ
തേയില പൊടി – 2 ടീസ്പൂൺ
പഞ്ചസാര – 3 ടീസ്പൂൺ

തയാറാക്കുന്നം വിധം

● ഒരു മിക്സിയുടെ ജാറിൽ ചുക്ക്, പട്ട, ഗ്രാമ്പു, ഏലക്ക,കുരുമുളക്, പട്ട എല്ലാം കൂടി നന്നായി പൊടിച്ചെടുക്കുക .

● ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കുക . അതിലേക്ക് പൊടിച്ച ചായ മസാല അര ടീസ്പൂൺ , രണ്ട് ടീസ്പൂൺ തേയില , പഞ്ചസാര എന്നിവ ചേർത്ത് രണ്ട് മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് മൂന്ന് മിനിറ്റ് തിളപ്പിക്കുക .
ചായ അരിച്ച് ചൂടോടെ ഉപയോഗിക്കാം. മസാല ചായ റെഡി.

Note – പൊടിച്ച ചായ മസാലപൊടി എയർ ടൈറ്റ് കണ്ടെയ്നറിൽ ഇട്ട് സൂക്ഷിക്കാം.

Saranya S

I am a homemaker I really passionate about cooking and baking. I love to share the recipes that I tried in my kitchen