മാമ്പഴ പുളിശ്ശേരി – Mambazha Pulissery

മാമ്പഴ പുളിശ്ശേരി – Mambazha Pulissery

എന്റെ മാമ്പഴ പുളിശ്ശേരി ആർക്കേലും വേണോ? ഞാനും ഉണ്ടാക്കി… ഇന്ന് ഇവിടെ നല്ല അസ്സല് ‘രസപുരി’ മാങ്ങാ വെച്ച് രസിയൻ മാമ്പഴ പുളിശ്ശേരി. , നാട്ടിൽ മാങ്ങ, ചക്ക കാലമായതോടെ കൊതിച്ചു ഇരിക്കുമ്പോൾ… മാങ്ങ കാലം എത്തിയിട്ടുവേണം ചക്കര മാങ്ങയും, രസപുരി യും വെച്ച് ഒരു പുളിശ്ശേരി ഉണ്ടാക്കണം എന്ന് കാത്തു കാത്തിരുന്നത് ഇന്ന് സാധിച്ചു, ഇത് സ്കൂളിൽ കൊണ്ടോയി കഴിച്ചാൽ പാത്രത്തോടെ അടിപിടി നടക്കും, ഇപ്പൊ ഒരു കാര്യം ഓർമ്മ വന്നു പണ്ടും ഈ സാധനത്തിനു പഠിക്കുന്ന കാലത്ത് ഇത് തന്നെആരുന്നു അവസ്ഥ എനിക്ക് പുളിശ്ശേരി ന്ന് ഇരട്ട പേരും കിട്ടി. ofcourse ഇനി ചക്ക കൊണ്ടും ഒരു വ്യത്യസ്ത മായ ഒരു അസ്സല് സാധനവും കൊണ്ട് വന്നു എല്ലാർക്കും തരും

റെസിപ്പി : മാമ്പഴം 6,7 (രസപുരിഅല്ലെങ്കിൽ ചക്കര കട്ടി )

തൈര് – 1/2 ലിറ്റർ
ആദ്യം മാമ്പഴം കഴുകി തോല് ഇളക്കി കളഞ്ഞു ചട്ടിയിൽ 250 ml വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിക്കുക ലേശം ഉപ്പും ഇടണം. ഒഴിച്ച വെള്ളം അതികം വറ്റി വരേണ്ട ആവശ്യം ഇല്ല.
ഇനി അരച്ചെടുക്കാൻ ഉള്ള സാധനങ്ങൾ :
*
തേങ്ങ – 1/2 കപ്പ്‌
ജീരകം – 1/4 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
ഉലുവ പൊടി – 2, 3 നുള്ള്
ചെറിയ ഉള്ളി – 2
പച്ച മുളക് -1
*ഇതെല്ലാം കൂടി മിക്സിയിൽ അതികം വെള്ളം ചേർക്കാതെ ഒരു അര ഗ്ലാസ്‌ വെള്ളം ചേർത്ത് അരച്ചെടുക്കുക നല്ല പോലെ അരയണം അവസാനം പച്ചമുളകും ചേർത്ത് ഒന്ന് കറക്കി എടുക്കുക.
കടുക് പൊട്ടിക്കാൻ :
എണ്ണ, കടുക്, ഉലുവ അല്ലെങ്കിൽ പൊടി, കറി വേപ്പില, വേണമെങ്കിൽ ചെറിയ ഉള്ളി.
*ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകും, ഉലുവയും പൊട്ടിച്ച്, വറ്റൽ മുളകും, ചെറിയ ഉള്ളി ഇഷ്ട്ടം ഉള്ളവർ അതും, പിന്നെ കറി വേപ്പിലയും ചേർത്ത് വറുത്തു വരുമ്പോൾ വേണമെങ്കിൽ ഒരു മണം കിട്ടാൻ നേരത്തെ ഇട്ട ഉലുവക്ക് പകരം ഇപ്പൊ ഉലുവ പൊടി ലേശം ഇട്ടു അപ്പൊ തന്നെ ചേർത്ത് വെച്ച മാമ്പഴവും അരപ്പും,തൈരും ചേർത്ത് ചെറിയ തീയിൽ ചൂടാക്കുക തിളക്കരുത് ഇരുന്നു തിളയ്ക്കുന്ന പാത്രം ആണെങ്കിൽ സൂക്ഷിച്ചു ചൂടാക്കുക ചെറുതായി ചൂടായാൽ മതി, അവസാനം കാളനിൽ ചേർക്കും പോലെ ലേശം പഞ്ചസാര ചേർത്ത് നോക്കുക, ഒരു പ്രത്യേക സ്വാദ് ഉണ്ടാകും.
നിങ്ങടെ എല്ലാവരുടെയും പ്രോത്സാഹനം കൊണ്ടാണ് കേട്ടോ വീണ്ടും എന്തേലും ഉണ്ടാക്കി പോസ്റ്റ്‌ ചെയ്യാൻ തോന്നിപ്പിക്കുന്നത്.

മാമ്പഴ പുളിശ്ശേരി റെഡി – Mambazha Pulissery Ready

4.7 3 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x