കാന്താരി ചതച്ചു ഇട്ട ചക്ക വേവിച്ചതു – Kanthari Chathachu Itta Chacka Vevichathu
ചക്ക വേവിച്ച രീതി പറയാം. ഒരു ചക്കയുടെ പകുതി ആണ് ഞാൻ എടുത്തത്. ചുള എടുത്തു അരിഞ്ഞു ഉപ്പും മഞ്ഞപ്പൊടിയും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് അടുപ്പിൽ വെച്ചു വേവിക്കുക. വെള്ളം വറ്റാറായി വരുമ്പോൾ അര മുറിതേങ്ങചിരകിയതും, അഞ്ചാറു വെളുത്തുള്ളി, അര ടീസ്പൂൺ ജീരകം, 7കാന്താരി /പച്ച മുളക് എന്നിവ ചതച്ചു ഇട്ടു ഒന്ന് കൂടി ആവി വന്നു വെള്ളം പറ്റിയോ എന്നു തടി തവിയുടെയോ തുടുപ്പിന്റെയോ പുറക് വശം വെച്ചു നോക്കിയിട്ട്, വെള്ളം പറ്റിയാൽ കുറച്ചു കറി വേപ്പിലയിട്ട് നന്നായി കുഴച്ചു എടുക്കുക. ചക്കയുടെ ഇനം അനുസരിച്ചു വെള്ളത്തിന്റെ അളവ് വ്യത്യാസം വരും. മഴക്കാലത്തു അടത്തുന്ന ചക്കക്കു വെള്ളം കുറച്ചു മതി കേട്ടോ. Cokkeril വെച്ചാലും മതി കേട്ടോ