ഓണത്തിന് സദ്യ ഒരുക്കുമ്പോൾ വേറെ ഏതൊക്കെ കറി ഇല്ലെങ്കിലും ഇഞ്ചിക്കറി നിർബന്ധമായും ഉണ്ടാവുമല്ലോ. ഇഞ്ചിക്കറി 101 കറിക്ക് തുല്യം ആണെന്നാണല്ലോ പറയപ്പെടുന്നത്. ചിലയിടത്ത് ഇതിനെ പുളിയിഞ്ചി എന്നും ചിലർ ഇഞ്ചാംപുളി എന്നും പറയും.
ചേരുവകൾ:
1. ഇഞ്ചി – 100 ഗ്രാം
2. വെളിച്ചെണ്ണ – 2 ടീസ്പൂൺ
3. കടുക് – 1/2 ടീസ്പൂൺ
4. വറ്റൽ മുളക് –
5. കറിവേപ്പില
6. മുളകുപൊടി – 1 ടീസ്പൂൺ
7. പച്ചമുളക് – 4 എണ്ണം
8. ശർക്കര – 2 ടേബിൾസ്പൂൺ
9. വാളൻപുളി – ഒരു ചെറുനാരങ്ങ വലുപ്പത്തിൽ
10. ഉപ്പ് – ആവശ്യത്തിന്
പാചകം ചെയ്യുന്ന രീതി:
1. ഇഞ്ചി തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം മിക്സിയിൽ നന്നായി ചതച്ചെടുക്കുക
2. വാളൻ പുളി കുറച്ച് വെള്ളം ഒഴിച്ച് കുതിർത്തതിന് ശേഷം പിഴിഞ്ഞ് മാറ്റി വയ്ക്കുക
3. ഒരു കടായിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കുക
4. കടുക് പൊട്ടുമ്പോൾ അതിലേക്ക് പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക
5. വഴന്ന് വരുമ്പോൾ അതിലേക്ക് ചതച്ച് വച്ച ഇഞ്ചി ചേർത്ത് നന്നായി വഴറ്റിയെടുക്കുക
6. ഇഞ്ചിയുടെ നിറം മാറി ബ്രൗൺ ആവുമ്പോൾ അതിലേക്ക് മുളകുപൊടി ചേർത്ത് മൂപ്പിച്ചെടുക്കാം
7. മുളകുപൊടി മൂത്ത് കഴിഞ്ഞാൽ വാളൻ പുളി പിഴിഞ്ഞ് ചേർത്ത് മിക്സ് ചെയ്യാം
8. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിക്കുക
9. തിളച്ച് കഴിഞ്ഞാൽ ശർക്കര കൂടി ചേർത്ത് മിക്സ് ചെയ്യുക
10. തിളച്ച് കുറുകി വരുമ്പോൾ വാങ്ങി വയ്ക്കുക
വിശദമായ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: