ദോശ ഗാർലിക് ചട്ണി കൂട്ടി കഴിച്ചു നോക്കൂ അതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ്
ചേരുവകൾ
വെളുത്തുള്ളി – 40 അല്ലി
ചുവന്നുള്ളി – 5 അല്ലി
ഉണക്ക മുളക് – 10 എണ്ണം
വാളൻ പുളി – നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ് – 1/2 ടീസ്പൂൺ
വെള്ളം – അരക്കാൻ അവിശ്യത്തിന്
കടുക് – 1/2 ടീസ്പൂൺ
ഉഴുന്ന് – 1/2 ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
കായപ്പൊടി – ഒരു നുള്ള്
എണ്ണ – 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് വെളുത്തുള്ളി, ചുവന്നുള്ളി, ഉണക്ക മുളക് എന്നിവ ഇട്ട് ഗോൾഡൻ കളർ ആകുന്നത് വരെ റോസ്റ്റ് ചെയ്യുക. തണുത്തതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക , ഇതിലേക്ക് പുളി , ഉപ്പ് , അവിശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക . ഒരു ചീനച്ചട്ടിയിൽ ഒരു
ടേബിൾസ്പൂൺ എണ്ണയൊഴിച്ച് , കടുക്, ഉഴുന്ന്, കറിവേപ്പില , അൽപ്പം കായപ്പൊടി ചേർത്ത് വറുത്ത് തയാറാക്കിയ ഗാർലിക് ചട്ണിനിയിൽ ഒഴിച്ച് ഇളക്കുക , രുചികരമായ ഗാർലിക് ചട്ണി തയ്യാറായി . ഇഡ്ഡലി, ദോശയുടെ കൂടെ കഴിക്കാം