Fruit Custard – ഫ്രൂട്ട് കസ്റ്റഡ്

Fruit Custard – ഫ്രൂട്ട് കസ്റ്റഡ് – കുട്ടികൾക്കും വലിയവർക്കും ഒരേ പോലെ ഇഷ്ട്ടപ്പെടുന്ന ഫ്രൂട്ട് കസ്റ്റഡ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം

ചേരുവകൾ

പാൽ – 2 കപ്പ്
കസ്റ്റഡ് പൗഡർ – 2 ടേബിൾസ്പൂൺ
പഞ്ചസാര – 1/2 കപ്പ്
ആപ്പിൾ – 1/4 കപ്പ് അരിഞ്ഞത്
മുന്തിരിങ്ങ – 1/4 കപ്പ്
മാതളം – 1/2 കപ്പ്
കിവി – 1 അരിഞ്ഞത്
പഴം – 1 അറിഞ്ഞത്

തയാറാക്കുന്ന വിധം

ഒരു ബൗളിൽ കാൽ കപ്പ് പാൽ ഒഴിച്ച് കസ്റ്റഡ് പൗഡർ കട്ടയില്ലാതെ കലക്കി വെക്കുക .

ഇനി ഒരു സോസ് പാനിൽ ബാക്കി പാലൊഴിച്ചു തിളപ്പിക്കുക ഇതിലേക്ക് കസ്റ്റഡ് മിക്സ് കുറച്ചു കുറച്ചു ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം
പഞ്ചസാര ചേർത്ത് നല്ലതുപോലെ ഇളക്കി പഞ്ചസാര അലിയിക്കുക . കുറുകി തുടങ്ങുമ്പോൾ തീ ഓഫ്‌ ചെയ്യുക . നന്നായി തണുക്കാൻ വെക്കുക .

തണുത്തു കഴിയുമ്പോൾ കുറച്ചുകൂടി കുറുകി വരും . നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് മുറിച്ച പഴങ്ങൾ ഓരോന്നായി ചേർത്ത് മിക്സ് ചെയ്യുക . ശേഷം ഫ്രിഡ്ജിൽ രണ്ട് മണിക്കൂർ തണുക്കാൻ വെക്കുക .

രണ്ട് മണിക്കൂറിന് ശേഷം ഫ്രിഡ്ജിൽ നിന്ന് എടുത്ത് ഉപയോഗിക്കാം . രുചികരമായ ഫ്രൂട്ട് കസ്റ്റഡ് റെഡി ആയി.

Note – ഇഷ്ടമുള്ള ഏത് പഴങ്ങളും ഫ്രൂട്ട് കസ്റ്റഡിൽ ചേർക്കാവുന്നതാണ്

കസ്റ്റഡ് മിക്സ് നന്നായി തണുത്തതിന് ശേഷം മാത്രം പഴങ്ങൾ ചേർക്കുക.

Saranya S

I am a homemaker I really passionate about cooking and baking. I love to share the recipes that I tried in my kitchen