Curd Rice

തൈരു സാദം Curd Rice

{Curd Rice is the only Indian food which releases a Chemical called Tryptophan in Brain, which calms down and brings a cool thinking, and your neurons are recharged with a mild rest because of Tryptophan. ( In Sanskrit there’s a word for this Chemical, as Thrupthophan, Thrupthi means Satisfaction).}

വേണ്ട സാധനങ്ങൾ
ചൂടില്ലാത്ത നന്നായി വെന്ത പച്ചരി ചോറ്, അഥവാ പൊന്നിയരി ചോറ്
3 കപ്പ്
പുളിയില്ലാത്ത തൈര് ചോറ് കുതരാൻ പാകത്തിന്
ഒരു സ്പൂൺ പാല് തൈരിലെ പുളി ക്രമീകരിക്കുന്നതിന്
കായം പൊടി കുറച്ച്
ഉപ്പ് സ്വാദിന്
പച്ച മുളക് 2 എണ്ണം കീറിയിടാൻ
2 എണ്ണം താളിക്കാൻ
കറിവേപ്പില പാകം പോലെ
കടുക്, ഉഴുന്നുപരിപ്പ് , പപ്പടം ചെറുതായി പിച്ചിയത് വറുത്തിടാൻ( താളിക്കാൻ)(വറുത്തിടാൻ നമ്മുടെ പാകം പോലെ എന്തുമാകാം )
ഉണ്ടാക്കുന്ന വിധം
ചോറിൽ തൈരും പാലും കായപ്പൊടിയും കീറിയ പച്ചമുളകും ഉപ്പും ചേർത്തിളക്കി വെക്കുക. സെറ്റാവും തോറും സ്വാദേറും.
പറഞ്ഞിരിക്കുന്ന സാധനങ്ങൾ വറുത്തിടുക.
മല്ലിയില ഇഷ്ടമാണെങ്കിൽ വിതറാം.
രാത്രിയിലേക്കാണെങ്കിൽ ലേശം ഇഞ്ചി ചുരണ്ടി ചേർക്കുന്നത് നന്നായിരിക്കാം
രണ്ടു ദിവസം ഇരിക്കണമെങ്കിൽ തീരെ പുളിയില്ലാത്ത തൈര് ചേർക്കുക.
ഉണ്ടാക്കാൻ വേണ്ട സമയം 10 മിനിറ്റ്

Suchithra Edakunni