ചക്കക്കുരു 65 – Jackfruits Seeds 65 – Chakkakuru 65

ചക്കക്കുരു 65 – Jackfruits Seeds 65 – Chakkakuru 65

നമ്മുടെ പാവം ചക്കക്കുരുവിൽ ഒരു പരീക്ഷണം നടത്തി സങ്ങതി സൂപ്പർ.

ലുക്ക് തന്നെ മാറി.
എങ്ങനെ എന്ന് നോക്കാം.
ചക്കക്കുരു വൃത്തിയാക്കി വട്ടത്തിൽ മുറിച്ച് കഴുകി ഉപ്പും മഞ്ഞളും അൽപം മുളകുപൊടിയും ചേർത്ത് വേവിച്ച് മാറ്റി വെക്കുക.
കടലമാവ് 2സ്പൂൺ.അരിപൊടി 1 സ്പൂൺ.കോൺഫ്ളവർ 1 സ്പൂൺ.തൈര് 2 സ്പൂൺ.ഉപ്പ്.പെരുംജീരകം 1സ്പൂൺ.മഞ്ഞൾപൊടി 11/2 സ്പൂൺ കാശ്മീരീമുളകു പൊടി 1/2 സ്പൂൺ.ഗരംമസാല 1 സ്പൂൺ?ഇഞ്ചി വെളുത്തുഉള്ളിപേസ്റ്റ് 2 സ്പൂൺ.വിനാഗിരി 1 സ്പൂൺ.റവ.കറിവേപ്പില വെളിച്ചെണ്ണ.റവ,കറിവേപ്പില വെളിച്ചെണ്ണ ഒഴികെയുള്ളവ ഇഡ്ഡലിമാവിൻറ ലൂസിൽ മിക്സിയിഅരച്ച്എടുക്കുക.അരച്ചത് വേവിച്ച് മാറ്റി വെച്ചുചക്കക്കുരുവിൽ പുരട്ടി വറുക്കുന്നതിനുമുൻപ് 2 സ്പൂൺ റവമിക്സുചെയ്ത് പരന്നഫ്രയ്പാനി കുറച്ചു വെളിച്ചെണ്ണഒഴിച്ച് വറുക്കുക തിരിച്ചിടുമ്പോൾ കറിവേപ്പില ഇടുക നല്ല പോലെ മൂത്താൽ ഗ്യാസ് ഒഫ് ആക്കാം. എല്ലാവരും ഉണ്ടാക്കി കഴിയ്ക്കുക നല്ല ടേസ്റ്റാ നമ്മുടെ പാവം ചക്കക്കുരു 65 റെഡി

Vijayaleks‎hmi Unnithan