പലർക്കും ഒട്ടും ഇഷ്ടം ഇല്ലാത്ത വഴുതനങ്ങ തോരൻ വളരെ എളുപ്പത്തിൽ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ കഴിക്കാത്തവർ പോലും കഴിച്ചു പോവും
ചേരുവകൾ:
1) വഴുതനങ്ങ – 2
2) തേങ്ങാ – കാൽ കപ്പ്
3) ചെറിയ ഉള്ളി – 7
4) പച്ചമുളക് – 1 (എരിവ് അനുസരിച്ച് കൂട്ടാം)
5) കറി വേപ്പില – 3 തണ്ട്
ഉണ്ടാക്കേണ്ട വിധം:
വഴുതനങ്ങ കട്ടി കുറച്ച് അരിഞ്ഞ് വെള്ളത്തിലേക്ക് ഇടുക.. 3 തവണ വെള്ളം മാറ്റി കൊടുത്ത് വെള്ളം ഇല്ലാതെ എടുക്കുക.
ഒരു ചട്ടിയിലേക്ക് ഇത് മാറ്റി ഇതിലേക്ക് തേങ്ങയും പച്ചമുളകും ഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ഉപ്പ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക..
ഇനി ലോ ഫ്ലയിമിൽ 5 മിനിറ്റ് വേവിക്കുക. നന്നായി ഇളക്കി കൊടുക്കുക. ഇതിന് ശേഷം 3 മിനിറ്റ് കൂടി മൂടി വെച്ച് വേവിക്കുക.
വെന്തതിനു ശേഷം മൂടി മാറ്റുക.. ഇനി ഇത് ഇളക്കാൻ പാടില്ല.. തണുത്തതിനു ശേഷം മാത്രം ഇളക്കി കൊടുക്കുക.
ഒട്ടും ഒട്ടിപിടിക്കാത്ത നല്ല രുചികരമായ വഴുതനങ്ങ തോരൻ റെഡി