ഓണസദ്യക്കു ഇലയിൽ മറ്റു കറികളുടെ കൂടെ ചുവന്ന നിറത്തിൽ പച്ചടി കാണുന്നത് തന്നെ ഒരു സന്തോഷമാണ്. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ബീറ്റ്റൂട്ട് പച്ചടി. ബീറ്റ്റൂട്ട് ഇഷ്ടമില്ലാത്ത കുട്ടികൾ പോലും ഈ ഒരു പച്ചടി കഴിച്ചോളും
ബീറ്റ്റൂട്ട് പച്ചടി – സദ്യ സ്പെഷ്യൽ
ചേരുവകൾ:
1. ബീറ്റ്റൂട്ട് – 1, ഗ്രേറ്റ് ചെയ്തത്
2. ഉപ്പ് – ആവശ്യത്തിന്
3. വെള്ളം – 1/2+1/2 കപ്പ്
4. തേങ്ങ ചിരകിയത് – 1 1/2 കപ്പ്
5. പച്ചമുളക് – 1 എണ്ണം
6. ഇഞ്ചി – ഒരു ചെറിയ കഷണം
7. ജീരകം – 1/4 ടീസ്പൂൺ
8. കടുക് – 1/2 ടീസ്പൂൺ
9. തൈര് – 1 കപ്പ്
താളിക്കാൻ:
1. വെളിച്ചെണ്ണ – 1 1/2 റ്റേബിൾസ്‌പൂൺ
2. കടുക് – 1/2 ടീസ്പൂൺ
3. വറ്റൽമുളക് – 2 എണ്ണം
4. കറിവേപ്പില
പാചകം ചെയ്യുന്ന രീതി:
1. ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് ആവശ്യത്തിന് ഉപ്പും 1/2 കപ്പ് വെള്ളവും ചേർത്ത് മൂടി വച്ച് വേവിച്ചെടുക്കുക
2. തേങ്ങ, ജീരകം, കടുക്, പച്ചമുളക്, ഇഞ്ചി എന്നിവ 1/2 കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക
3. ബീറ്റ്റൂട്ട് വെന്തു കഴിഞ്ഞാൽ അരപ്പ് ചേർത്ത് മിക്സ് ചെയ്ത് ചെറുതീയിൽ വേവിക്കുക
4. അധികം പുളിയില്ലാത്ത തൈര് ഉടച്ചതും ചേർത്ത് തിള വരുന്നതിന് മുൻപേ ഇറക്കി വക്കുക
5. വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ചു പച്ചടിയിൽ ചേർക്കുക
ചൂട് ആറിയതിനു ശേഷം കഴിച്ചാൽ ടേസ്റ്റ് കൂടുതൽ ആയിരിക്കും