Andra Style Brinjal Masala

ആന്ധ്ര സ്റ്റൈൽ വഴുതനങ്ങ മസാല – Andra Style Brinjal Masala

Andra Style Brinjal Masala

ഇന്ന് ഒരു ആന്ധ്ര സ്റ്റൈൽ വഴുതനങ്ങ മസാല ഉണ്ടാക്കി നോക്കി. ചോറിനോടൊപ്പം ബേസ്ഡ് ആണ്
വളരെ ഈസി ആയ ഈ കറി ഇങ്ങനെ ഉണ്ടാക്കാം

വഴുതനങ്ങ (ചെറുത്)
സവാള
തക്കാളി
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
ഉപ്പ്‌
പുളി
മുളക് പൊടി
മല്ലി പൊടി
മഞ്ഞൾ പൊടി
എണ്ണ

വഴുതനങ്ങ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കുക
എണ്ണയിൽ സവാള , തക്കാളി, പച്ചമുളക്, ഇഞ്ചി,
വെളുത്തുള്ളി, എന്നിവ നന്നായി വഴറ്റുക
അതിൽ ആവശ്യത്തിന് മുളക് പൊടി, മല്ലി പൊടി , മഞ്ഞൾ പൊടി എന്നിവ ചേർത്ത് വഴറ്റുക. ഒന്ന് തണുക്കുമ്പോൾ നന്നായി അരച്ച് എടുക്കുക
കുറച്ചു കടുക് വറുത്തു കറിവേപ്പില ചേർക്കുക
അതിൽ അരച്ച മസാല ചേർത്ത് കുറച്ചു വെള്ളവും ചേർത്ത് തിളപ്പിക്കുക
പൊളി പിഴിഞ്ഞതും ഉപ്പും ചേർത്ത് വറുത്തു വച്ച വഴുതനങ്ങയും ചേർത്ത് നന്നായി വേവിക്കുക

Leave a Reply

Your email address will not be published. Required fields are marked *