ആന്ദ്രാ സ്റ്റൈൽ വെണ്ടക്ക ഫ്രൈ Andhra Style Ladies Finger Fry

ആന്ദ്രാ സ്റ്റൈൽ വെണ്ടക്ക ഫ്രൈ  Andhra Style Ladies Finger Fry

ഇവിടുത്തെ ഫങ്ങ്ഷനുകളിലൊക്കെ ചോറിന്റെ ഒപ്പം കിട്ടുന്ന രുചികരമായ ഒരു ഡിഷാണ്.. ഒരിക്കൽ കല്യാണത്തിന് പോയപ്പോൾ കഴിച്ച് ഇഷ്ടപ്പെട്ട പഠിച്ചെടുത്തതാ…. വ്യത്യസ്തവും ,രുചികരവും ആയൊരു വെണ്ടക്കാ ഫ്രൈ ആണ്

ചേരുവകൾ

വെണ്ടക്ക 250 g

നിലക്കടല / കപ്പലണ്ടി 2 ടേബിൾ സ്പൂൺ

തേങ്ങാപ്പൊടി ( Desiccated cocanut Powder) 2 ടേബിൾ സ്പൂൺ

മുളക് പൊടി 1 ടി സ്പൂൺ

മല്ലിപ്പൊടി 1/2 ടി സ്പൂൺ

വറ്റൽ മുളക് 4 എണ്ണം

ഉപ്പ് ആവശ്യത്തിന്

കറിവേപ്പില 4 കതിർപ്പ്

എണ്ണ വറുക്കാൻ ആവശ്യമായത്

തയ്യാറക്കുന്ന വിധം

വെണ്ടക്ക നന്നായി വാഷ് ചെയിത് ഒരു വ്യത്തിയുള്ള തുണി ഉപയേഗിച്ച് തുടച്ച് എടുക്കുക. ശേഷം രണ്ട് വശവും കട്ട് ചെയ്ത് കളഞ്ഞ ശേഷം വട്ടത്തിൽ മുറിച്ചെടുക്കുക

ഒരു പാനിൽ വെണ്ടക്ക വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ .വെണ്ടക്ക ഇതിലേക്കിട്ട് മീഡീയം തീയിൽ ലൈറ്റ് ഗോൾഡൻ കളർ ആകുന്ന പരുവത്തിൽ വറുത്ത് കോരുക .

ഇതേ എണ്ണയിൽ തന്നെ നിലക്കടല, വറ്റൽമുളക്, കറിവേപ്പില ഇവ മൂന്നും വെവ്വേറായി വറുത്ത് കോരുക

ഒരു പാത്രത്തിൽ വറുത്ത വെണ്ടക്ക എടുക്കുക .ഇതിൽ വറ്റൽമുളകും, കറിവേപ്പിലയും കയ്യ് വച്ച് ഒന്ന് ക്രഷ് ചെയ്ത് ഇടുക

ശേഷം ഒരു ബൗളിലേക്ക് തേങ്ങാപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയെടുക്കുക .ഈ മസാല വെണ്ടക്കയിലേക്ക് ചേർക്കുക .കൂടെ വറുത്ത നിലക്കടലയും ചേർത്ത് നന്നായി മിക്സ് ചെയിത് എടുക്കാം ..

ചോറിന്റെ കൂടെ നല്ലൊരു സൈഡ് ഡിഷാണ്

Leave a Reply

Your email address will not be published. Required fields are marked *