Bhindi Masala

വെണ്ടക്ക മസാല

Bhindi Masala
Bhindi Masala

വെണ്ടക്ക മസാല ഇങ്ങനെ ഉണ്ടാക്കിയാൽ ചൊറിനും ചപ്പാത്തിക്കും വേറെ ഒരു കറിയും വേണ്ട .

ചേരുവകൾ

വെണ്ടക്ക – 200 ഗ്രാം

സവാള – 1 അരിഞ്ഞത്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

തക്കാളി – 1 അരിഞ്ഞത്

പച്ചമുളക് – 2 എണ്ണം അരിഞ്ഞത്

ജീരകം – 1 ടീസ്പൂൺ

ബേ ലീഫ് ( വയണഇല) – 1 എണ്ണം

ഗ്രാമ്പൂ – 2 എണ്ണം

ഏലക്ക – 2 എണ്ണം

പട്ട – ചെറിയ കഷ്ണം

മുളക്പൊടി – 1 ടേബിൾസ്പൂൺ

മല്ലിപ്പൊടി – 1 ടീസ്പൂൺ

മഞ്ഞൾപൊടി – 1/4 ടീസ്പൂൺ

ഗരംമസാലപൊടി – 1/2 ടീസ്പൂൺ

തൈര് – 1/2 കപ്പ്

കസൂരി മേത്തി – 1 ടീസ്പൂൺ

മല്ലിയില – 1 ടേബിൾസ്പൂൺ അരിഞ്ഞത്

എണ്ണ – 3 ടേബിൾസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക , വെണ്ടക്ക നീളത്തിൽ അരിഞ്ഞത് എണ്ണയിൽ ഇട്ട് കളർ മാറുന്നത് വരെ വഴറ്റുക , ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക .

പാനിൽ രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക , ഇതിലേക്ക് ജീരകം, പട്ട, ഗ്രാമ്പൂ, ഏലക്ക,വയണഇല ഇട്ട് വറുക്കുക , ഇനി സവാള അരിഞ്ഞത് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് ചേർത്ത്‌ നന്നായി വഴറ്റുക .
വഴറ്റിയ സവാളയിലേക്ക് മുളക്പൊടി,
മല്ലിപൊടി,മഞ്ഞൾപൊടി, ഗരംമസാലപൊടി ചേർത്ത് വഴറ്റുക .ഇനി തക്കാളി അരിഞ്ഞത്, പച്ചമുളക്
അരിഞ്ഞത് കാൽ കപ്പ്‌ വെള്ളം ചേർത്ത് അഞ്ച് മിനിറ്റ് അടച്ച് വെച്ച് വേവിക്കുക . ഇനി അര കപ്പ് തൈര് ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് വെണ്ടക്ക ചേർത്ത് ഇളക്കി എണ്ണ തെളിയുന്നത് വരെ വേവിക്കുക .കസൂരി മേത്തി , മല്ലിയില അരിഞ്ഞത് ചേർത്ത് ഇളക്കി ചൂടാടെ ഉപയോഗിക്കാം . രുചികരമായ വെണ്ടക്ക മസാല റെഡി .

Saranya S

I am a homemaker I really passionate about cooking and baking. I love to share the recipes that I tried in my kitchen