Wheat Cookies | ഗോതമ്പുപൊടി കൊണ്ട് നല്ല ടേസ്റ്റി കുക്കീസ്

Wheat Cookies | ഗോതമ്പുപൊടി കൊണ്ട് നല്ല ടേസ്റ്റി കുക്കീസ്
ഗോതമ്പു പൊടി-1 കപ്പ്
ബട്ടർ-100g (room temperature)
പഞ്ചസാര-1/4 കപ്പ് +2 ടേബിൾസ്പൂൺ
വാനില എസ്സെൻസ്-1/2 ടീസ്പൂൺ
നട്സ് ചെറുതായി മുറിച്ചത് -1/4 കപ്പ്
ഉപ്പ്-1/4 ടീസ്പൂൺ
ഗോതമ്പു പൊടി,പഞ്ചസാര,ഉപ്പ് എന്നിവ ഒന്നിച്ചാക്കി നല്ല പോലെ മിക്സ് ചെയ്തു വയ്ക്കുക.ബട്ടർ വാനില എസ്സെൻസ് ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കുക.ഇതിലേക്ക് ചെറുതായി മുറിച്ചു വച്ചിരിക്കുന്ന നട്സ് ചേർത്ത് ഇളക്കുക.ഇതിലേക്ക് ഗോതമ്പുപൊടിയുടെ മിക്സ് കുറച്ചു കുറച്ചായി ചേർത്ത് കുഴച്ചെടുക്കുക.ഇതിൽ നിന്ന് ചെറിയ ബോൾസ് ആക്കി ഉരുട്ടി കൈ കൊണ്ട് ഒന്ന് പരത്തി ബേക്കിംഗ് ട്രേ-ൽ നിരത്തുക. ഓവൻ ൽ വച്ച് 180 ഡിഗ്രിയിൽ 20-25 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.(ഓവൻ 180 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്യണം) Wheat Cookies Ready 🙂

Rini Mathew