ഹെൽത്തി ആയ ഒരു കേക്ക് , ഗോതമ്പ് പൊടിയും പഴവും ചേർത്ത് എത്ര കഴിച്ചാലും മതി വരാത്ത വീറ്റ് ബനാന ചോക്ലേറ്റ് കേക്ക്
ചേരുവകൾ
ഗോതമ്പ് പൊടി – 1 1/2 കപ്പ്
പഴം പഴുത്തത് ( റോബസ്റ്റാ) – 2
കോക്കോ പൗഡർ -, 1/2 കപ്പ്
മുട്ട – 2
പഞ്ചസാര – 3/4 കപ്പ്
ബേക്കിംഗ് സോഡ – 1 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
എണ്ണ – 1/3 കപ്പ്
വാനില എസ്സെൻസ് – 1ടീസ്പൂൺ
പാൽ – 1/2 കപ്പ്
തയാറാക്കുന്ന വിധം
ഒരു ബൗളിൽ പഴം ഇട്ട് പൊട്ടറ്റോ സ്‌മാഷർ കൊണ്ട് നന്നായി ഉടച്ചെടുക്കുക അല്ലെങ്കിൽ മിക്സിയിൽ അരച്ചെടുത്താലും മതി
ഇതിലേക്ക് രണ്ട് മുട്ട , എണ്ണ , പഞ്ചസാര , വാനില എസ്സെൻസ് ചേർത്ത് നന്നായി മിക്സ് ചെയ്യുക . ഇനി ഒരു അരിപ്പ വെച്ച് ഗോതമ്പ് പൊടി , ബേക്കിംഗ് സോഡ , കോക്കോ പൗഡർ ,ഉപ്പ് എന്നിവ ഇട്ട് അരിച്ചെടുക്കുക , ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്യുക ഇപ്പോൾ കട്ടിയുള്ള മാവിയിരിക്കും ഇതിലേക്ക് അര കപ്പ് പാലും കൂടി ചേർത്ത് മിക്സ് ചെയ്യുക . ഇപ്പോൾ മീഡിയം തിക്ക് ബാറ്റർ ആയി കിട്ടും . കേക്കിനുള്ള മാവ് റെഡി ആയി . ഈ മാവ് ഒരു കേക്ക് ടിന്നിൽ ഒഴിക്കുക . പ്രീ ഹീറ്റഡ് ഓവനിൽ 165℃ ൽ 50 മുതൽ 55 മിനിറ്റ് വരെ ബേക്ക് ചെയ്യുക. നല്ല ഹെൽത്തി ആയ വീറ്റ് ബനാന ചോക്ലേറ്റ് കേക്ക് റെഡി.