Urulakizhangu Mutta Curry

Urulakizhangu Mutta Curry

ബ്രെഡ്‌നും ഇടിയപ്പം /പൂരി ഉണ്ടാക്കുമ്പോളും അമ്മ ഉണ്ടാക്കുന്ന കിടിലൻ കറി.
ആവശ്യം ഉള്ള സാധനങ്ങൾ
മുട്ട പുഴുങ്ങിയത് – 2 എണ്ണം
ക്യാരറ്റ് -1
ഉരുളക്കിഴങ് -2
സവാള -1
പച്ചമുളക് ചതച്ചത് -5/6
ഇഞ്ചി/വെളുത്തുള്ളി പേസ്റ്റ് -2 സ്പൂൺ
പട്ട /ഗ്രാമ്പു /ഏലക്ക /വഴനയില -1 വീതം
ജീരകം -1/4 ടീ സ്പൂൺ
മഞ്ഞൾ പൊടി -1/2 സ്പൂൺ
ഗരം മസാല -1/2 സ്പൂൺ
വെളിച്ചെണ്ണ /ഉപ്പു

പാകം ചെയ്‌യുന്ന വിധം
ചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാവുമ്പോൾ ജീരകം ഇട്ട ശേഷം whole spices ഇടുക. സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു നന്നായി വഴറ്റുക. ഇതിലേക്ക് പച്ചമുളകും വേപ്പിലയും ചേർത്ത ശേഷം ഗരം മസാലയും മഞ്ഞൾ പൊടിയും ചേർക്കുക. ഇതിലേക്ക് വേവിച്ചു പൊടിച്ചു വെച്ച ഉരുളക്കിഴങ്ങും ക്യാരറ്റ് അല്പം വെള്ളവും ആവശ്യത്തിന് വെള്ളവും ചേർത്തു തിളച്ചു വരുമ്പോൾ പുഴുങ്ങിയ മുട്ട ചേർക്കുക. വെന്തു നന്നായി കുറുകി വരുമ്പോൾ 1 സ്പൂൺ വെളിച്ചെണ്ണ എണ്ണ മുകളിൽ ഒഴിച്ചു stove off ചെയ്യാം.