Tutti Frutti Cake

എത്ര കഴിച്ചാലും മതിവരാത്ത അത്ര രുചിയോടെ ടൂട്ടി ഫ്രൂട്ടി കേക്ക് വളരെ എളുപ്പം വീട്ടിൽ തയ്യാറാക്കാം

Tutti Frutti Cake
Tutti Frutti Cake

ചേരുവകൾ

മൈദ – 1 കപ്പ്
ടൂട്ടി ഫ്രൂട്ടി – 1/4 കപ്പ്
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
ബേക്കിംഗ് സോഡ – 1/2 ടീസ്പൂൺ
മുട്ട – 2 എണ്ണം
പഞ്ചസാര – 1/2 കപ്പ്
വാനില എസ്സെൻസ് – 1ടീസ്പൂൺ
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
പാൽ – 1/2 കപ്പ്
എണ്ണ – 1/3 കപ്പ്‌

തയാറാക്കുന്ന വിധം

ഒരു ബൗളിൽ മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക ഇതിലേക്ക് എണ്ണ , വാനില എസ്സെൻസ്,നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഒരു അരിപ്പ വെച്ച് മൈദ, ബേക്കിംഗ് പൗഡർ , ബേക്കിംഗ് സോഡ എന്നിവ അരിച്ച് ചേർക്കുക . ഇത്‌ നന്നായി ഇളക്കി യോജിപ്പിക്കുക . കാൽ കപ്പ് ടൂട്ടി ഫ്രൂട്ടി എടുത്ത് അൽപ്പം മൈദ ചേർത്ത് മിക്സ് ചെയ്ത് കേക്ക് മിക്സിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക . കേക്കിനുള്ള മാവ് റെഡി ആയി . ഇത്‌ ഒരു കേക്ക് ടിന്നിലേക്ക് ഒഴിക്കുക . മേലെ കുറച്ച് ടൂട്ടി ഫ്രൂട്ടി ഇട്ട് കൊടുത്ത് കേക്ക് ടിൻ ചെറുതായി ഒന്ന് തട്ടി കൊടുക്കുക . ഇപ്പോൾ ബേക്ക് ചെയ്യാൻ റെഡി ആയി . 175℃ – ൽ 35 മുതൽ 40 മിനിറ്റ് വരെ പ്രീഹീറ്റഡ് ഓവനിൽ ബേക്ക് ചെയ്യുക . രുചികരമായ ടൂട്ടി ഫ്രൂട്ടി കേക്ക് തയ്യാറായി .

Saranya S

I am a homemaker I really passionate about cooking and baking. I love to share the recipes that I tried in my kitchen