തേങ്ങ കപ്പലണ്ടി മിട്ടായി Thenga Kappalandi Mittayi

തേങ്ങ കപ്പലണ്ടി മിട്ടായി Thenga Kappalandi Mittayi

എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കുവാൻ പറ്റുന്ന വളരെ സ്വാദിഷ്ടമായ ഒരു മിട്ടായിയാണ് ഇന്നത്തെ എന്റെ റെസിപ്പി. അപ്പൊ നമുക്ക് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ചേരുവകൾ :-
കപ്പലണ്ടി……… 250 ഗ്രാം
ശർക്കര……….. 250 ഗ്രാം
നാളികേരം…….. 1 എണ്ണം
ഏലക്ക പൊടി….1 ടീസ്പൂൺ
നെയ്യ്‌………………. 2 ടേബിൾസ്പൂൺ
വെള്ളം……………. 1 & 1/2 കപ്പ്‌

തയ്യാറാക്കുന്ന വിധം :-
ഒരു ചട്ടി അടുപ്പത്തു വച്ച് ചൂടായാൽ അതിലേക്ക് കപ്പലണ്ടിയിട്ടു വറുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞ് വക്കുക. ഇത് മിക്സിയിൽ ഇട്ട് ഒന്ന് ലെഫ്റ്റിലേക്കു കറക്കുക. നല്ലവണ്ണം പൊടിയരുത്. വേണേൽ കപ്പലണ്ടി പകുതി എടുത്തു ഇങ്ങനെ ചെയ്താലും മതി. ഒരുപാത്രത്തിൽ ശർക്കരയും, 1 & 1/2 കപ്പ്‌ വെള്ളവും ചേർത്ത് ശർക്കര പാനി ഉണ്ടാക്കുക. എന്നിട്ട് അത് ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക. നാളികേരം ചിരകി വക്കുക. ഒരു ചട്ടി അടുപ്പത്തു വച്ച് അതിലേക്ക് ശർക്കര പാനി ഒഴിച്ച് ഒരു 2 – 3 മിനുട്ട് ഇളക്കി അതിലേക്ക് ചിരകി വച്ച നാളികേരം ചേർത്ത് നന്നായി ഇളക്കികൊണ്ടിരിക്കുക. ശർക്കര പാനി ഏകദേശം വറ്റി പകുതി യായാൽ നമുക്ക് പൊടിച്ചു വച്ച കപ്പലണ്ടി ചേർക്കാം. വീണ്ടും നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ഏകദേശം ഈ ശർക്കര പാനി വറ്റാറായാല് 2 ടേബിൾസ്പൂൺ നെയ്യ്‌, ഏലക്കാപ്പൊടി ചേർക്കുക. ചട്ടിയിൽ നിന്നും വിട്ടുവരുന്ന പരുവം ആയാൽ ഗ്യാസ് ഓഫ്‌ ചെയ്യാം. ഇത് ചൂടാറിയാൽ നമുക്ക് ചെറിയ ചെറിയ ഉരുളകളാക്കി ഉരുട്ടിഎടുക്കാം. കയ്യിൽ വേണേൽ സ്വല്പം നെയ്യ്‌ പുരട്ടി ഉരുട്ടാം. അങ്ങിനെ നമ്മുടെ ടേസ്റ്റി “തേങ്ങ കപ്പലണ്ടി മിട്ടായി ” റെഡി

Latha Subramanian