പണ്ട് കാലത്ത് നമ്മുടെ ഒക്കെ വീടുകളിൽ ഉണ്ടാക്കാറുണ്ടായിരുന്ന ഒരു പലഹാരമാണ് തമുക്ക്. തൃപ്പൂണിത്തുറയ്ക്ക് അടുത്ത് ഉള്ള കരിങ്ങാച്ചിറ പള്ളിയിലെ നേർച്ചയായി കൊടുക്കുന്ന വിഭവമാണ് ഇത്. അതു കൊണ്ട് തന്നെ തമുക്ക് പെരുന്നാൾ എന്നാണ് അവിടുത്തെ പെരുന്നാൾ അറിയപ്പെടുന്നത്
തമുക്ക്
ചേരുവകൾ:
1. മട്ട അരി – 1 1/2 കപ്പ്
2. തേങ്ങ ചിരകിയത് – 1 കപ്പ്
3. ശർക്കര – 100 ഗ്രാം
4. വെള്ളം – 1/2 കപ്പ്
5. ഏലയ്ക്ക പൊടിച്ചത് – 1/4 ടീസ്പൂൺ
6. പാളയംകോടൻ പഴം – 5 എണ്ണം, നുറുക്കിയത്
പാചകം ചെയ്യുന്ന രീതി:
1. അരി കഴുകി വെള്ളം വാർത്തെടുക്കുക
2. ഒരു പാനിലേയ്ക്ക് അരി ചേർത്ത് നന്നായി വറുത്തെടുക്കുക
3. അരി മുഴുവൻ മൂത്ത് വരുമ്പോൾ ഇറക്കി വയ്ക്കുക
4. ചൂട് ആറിയ ശേഷം തരു തരുപ്പായി പൊടിച്ചെടുക്കുക
5. ശർക്കര വെള്ളം ഒഴിച്ച് തിളപ്പിച്ച് ഉരുക്കി എടുക്കുക
6. ചെറുതായി വെള്ളം വറ്റി വരുമ്പോൾ അരിച്ച് മാറ്റി വയ്ക്കുക
7. അരി പൊടിച്ചതിലേക്ക് തേങ്ങ ചിരകിയത്, ഏലയ്ക്ക പൊടിച്ചത്, പഴം അരിഞ്ഞത് എന്നിവ ചേർത്ത് സ്പൂൺ കൊണ്ട് മിക്സ് ചെയ്യുക
8. ശർക്കര പാനി കുറച്ച് വീതം ചേർത്ത് മിക്സ് ചെയ്തെടുകുക
9. അരി പൊടിച്ചത് നന്നായി നനഞ്ഞ് വരുന്നത് വരെ ശർക്കര പാനി ചേർത്ത് കൊടുക്കുക