തൈര് സാദം Thairu Sadham

ഞാൻ ഇവിടെ നല്ല തൈര് ഉടച്ചതും പിന്നെ കുറച്ചു മോരും എടുത്തിട്ടുണ്ട് ,
എങ്ങിനെ ആണ് ഉണ്ടാക്കുന്നെ എന്ന് നോക്കാം, ആദ്യം പച്ചരി അല്ലെ നല്ല ബസുമതി റൈസ് (250 gm ) വേവിച്ചെടുക്കുക , അത് ഊറ്റി നല്ലപോലെ ചൂടാറാൻ വക്കുക
ഇനി നമുക്ക് 2 കാരറ്റ് ചെറുതായി അറിഞ്ഞത് പിന്നെ ബീൻസ് ഒരു 5 എണ്ണം ചെറുതായി അരിഞ്ഞെടുക്കാം , ഒന്നോ രണ്ടോ പച്ച മുളക് കൂടെ എടുക്കാം
ഇനി ഒരു പാനിലേക്കു 3 സ്പൂൺ എണ്ണ ഒഴിക്കുക ചൂടാകുമ്പോൾ കടുക് ഉലുവ ഉണക്കമുളക് (ഉണക്കമുളക് കൂടുതൽ എടുത്താൽ കഴിക്കുമ്പോൾ ഉടച്ചു കഴിക്കാം) കറി വേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക ഇതിലോട്ടു അറിഞ്ഞു വച്ചിട്ടുള്ള കാരറ്റ് ബീൻസ് പച്ചമുളക് എന്നിവ ചേർക്കുക, നല്ലപോലെ വഴറ്റി കഴിയുമ്പോൾ ഒരു രണ്ടു ഗ്ലാസ് തൈര് ചേർക്കാം അര ഗ്ലാസ് മോരും ചൂട് ആകുമ്പോഴേക്കും തീയ് ഓഫ് ചെയ്തു നമുക്കു അത് റൈസിലോട്ടു ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് എടുക്കാം ,
നല്ല നാരങ്ങാ അല്ലെ മാങ്ങാ അച്ചാർ ചേർത്ത് നമുക്കു കഴിക്കാം
NB: ഞാൻ ഒരുപാടു കട്ടി ആക്കി അല്ല എടുത്തത് അതുകൊണ്ടു കഴിക്കാൻ നല്ല ടേസ്റ്റ് ആണ്, കൂടാതെ അധികം പുളി ഇല്ലാത്ത തൈര് അല്ലെ മോര് വേണം എടുക്കാ

Thairu Sadham Ready 🙂