പണ്ട് ചായക്കടയിൽ ഒക്കെ കിട്ടിയിരുന്ന ടേസ്റ്റിലൊരു ഉള്ളി വട.. അധികം ഇൻക്രീഡീയൻസുകൾ ഒന്നും വേണ്ടാത്ത രുചികരമായ ഉള്ളിവടയാണിത്
ചായക്കട രുചിയിലൊരു ഉളളി വട Tasty Ulli Vada
1.സവാള 2 എണ്ണം വലുത് (വ്യത്തിയാക്കി കനം കുറച്ച് അരിഞ്ഞെടുക്കുക )
2 .പച്ചമുളക് 3 എണ്ണം ചെറുതായി അരിഞ്ഞത്
3 .മുളക് പൊടി 1 ടി സ്പൂൺ
4. മൈദ 2 ടേബിൾ സ്പൂൺ
5. കറിവേപ്പില ആവശ്യത്തിന് (ചെറുതായി അരിഞ്ഞത്)
6. ഉപ്പ് ആവശ്യത്തിന്
7. എണ്ണ വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉള്ളി കനം കുറച്ച് അരിഞ്ഞ് എടുക്കുക .ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഞെരടി ഒരു 10 മിനിറ്റ് അടച്ച് വയ്ക്കുക. ശേഷം ഇതിലേക്ക് പച്ചമുളകും, കറിവേപ്പിലയും ചെറുതായി അരിഞ്ഞതും, മുളക് പൊടിയും, മൈദപ്പൊടിയും ഇട്ട് ഇളക്കിയെടുക്കുക. ഇതിൽ നിന്ന് കുറേശ്ശേയായി എടുത്ത് ചൂടായ എണ്ണയിൽ ഇട്ട് പാകത്തിന് വറുത്ത് കോരുക..
( ഉള്ളി ഒന്ന് ഒട്ടാൻ പാകത്തിന് മൈദ ചേർത്താൽ മതി.. വെള്ളം മയം കൂടതലാണേൽ ആവശ്യത്തിന് മൈദ മിക്സ് ചെയിതാൽ മതി )