സ്റ്റീമ്ഡ്എഗ്ഗ് കാഷ്യൂറോസ്ററ് Steamed Egg Cashew Roast

സ്റ്റീമ്ഡ്എഗ്ഗ് കാഷ്യൂറോസ്ററ് Steamed Egg Cashew Roast

ഇന്ന് ഇടിയപ്പവും സ്റ്റീമ്ഡ് എഗ്ഗ് കാഷ്യു റോസ്റ്റും ആണ് ഇടിയപ്പം റെസിപി അറിയാല്ലോ

മുട്ട ഇഡ്ഡലി തട്ടിൽ പൊട്ടിച്ച് ഒഴിച്ച് അൽപം കുരുമുളകുപൊടിയും ഉപ്പും ഇട്ട് വേവിച്ച് മാറ്റിവെക്കുക.
പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോൾ.
സവാളയും,കറിവേപ്പിലയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക….വഴന്ന് വരുമ്പോള്‍,തക്കാളി, അരിഞ്ഞതും വെളുത്തുള്ളി,ഇഞ്ചി പേസ്ററ് കൂടി ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക.ഇതിലേക്ക്,മുളക്പൊടി,മഞ്ഞള്‍പൊടി ചേര്‍ത്ത് മൂപ്പിക്കുക..കുറച്ച് അണ്ടിപരിപ്പ് അരച്ചതും,ഉപ്പും ഗരം മസാലയും കൂടി ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച്,കുറച്ച് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക മാറ്റി വെച്ച മുട്ട ചേര്‍ത്ത് ചാറ് കുറുകുമ്പോൾ ഇറക്കി വെക്കുക എഗ്ഗ്.കാഷ്യൂറോസ്ററ് റെഡി.

Vijayaleks‎hmi Unnithan