Sri Lankan Style Prawns with Kudampuli – ഗോരക്കയിട്ട ശ്രീലങ്കൻ ചെമീൻ പിരട്ടു

Sri Lankan Style Prawns with Kudampuli

ഗോരക്ക എന്ന പേരുകേട്ട് ഞെട്ടണ്ട ശ്രീലങ്കയിൽ കൊടമ്പുളിക്ക് പറയുന്ന പേരാണ്..

ഇടിയപ്പത്തിന്റെയോ പുട്ടിന്റെ കൂടെയോ കഴിക്കാൻ പറ്റിയ ഒരു കിടിലൻ കോംബോ.

ചെമ്മീൻ വ്ര്യതിയാക്കിയത് – 500gm
സവാള ഉള്ളി ചെറുതായി അരിഞ്ഞത് – 3 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് – 20gm
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 10gm
പച്ചമുളക് നീളത്തിൽ കീറിയത് – 2 എണ്ണം
തക്കാളി അരിഞ്ഞത് – 2 എണ്ണം
കറിവേപ്പില -ആവശ്യത്തിന്
പാണ്ടൻ ഇല – 1 എണ്ണം (ഓപ്ഷണൽ )
ഉണക്കച്ചെമ്മീൻ പൊടിച്ചത് – 15 gm
കാശ്മീരി മുളക് പൊടി -20gm
മഞ്ഞൾ പൊടി – 5gm
കറി പൗഡർ/ ഗരം മസാല – 5gm
കുരുമുളക് പൊടി – 5gm
കറുകപ്പട്ട -10 gm
ഉലുവ – 2gm
കടുക് -5gm
ഉപ്പ് -ആവശ്യത്തിന്
മല്ലിയില – ഒരൽപ്പം
എണ്ണ – 100ml

ഒരു കട്ടിയുള്ള പത്രം ചുടാക്കി എണ്ണയൊഴിച്ചു കടുകും ഉലുവയും പൊട്ടിക്കുക അതിലേക്ക് കറുകപ്പട്ടയും ഇഞ്ചിയും വെളുത്തുള്ളിയും പാണ്ടൻ ഇലയും ചേർത്ത് മൂപ്പിക്കുക പിന്നീട് സവാളയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക തി കുറച്ചതിനു ശേഷം മുളക് പൊടിയും മഞ്ഞൾപൊടിയും കറി പൗഡറും ചേർത്ത് രണ്ടു മിനുട്ട് വയറ്റിയതിലേക്ക് തക്കാളിയും കൊടംപുളിയും ചേർത്ത് നന്നായി മസാല പരുവമാകുന്ന വരെ വഴറ്റുക അതിലേക്കു ചെമ്മീനും ഉപ്പും ഉണക്ക ചെമ്മീൻ പൊടിയും ചേർത്ത് റോസ്റ്റ് പരുവത്തിൽ വേവിച്ചെടുക്കുക. അവസാനം മല്ലിയിലയും കുരുമുളകും ചേർത്ത് വിളംബാം.

Member Ammachiyude Adukkala

This is a Profile of Members of Ammachiyude Adukkala. The Posts Appearing Here will be from "Submit your Recipe" Option of our Website