നല്ല എരിവുള്ള മിക്സ്ചർ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം
ചേരുവകൾ
കടലമാവ് – 1 1/4 കപ്പ്
അരിപ്പൊടി – 1/4 കപ്പ്
പൊട്ടുകടല – 1/4 കപ്പ്
പച്ച കപ്പലണ്ടി – 1/2 കപ്പ്
വെളുത്തുള്ളി – 5 അല്ലി ചതച്ചത്
വേപ്പില – 2 തണ്ട്
ഉപ്പ് – അവിശ്യത്തിന്
കായം – 1/2 ടീസ്പൂൺ
ബേക്കിംഗ് സോഡ – ഒരു നുള്ള്
മുളക്പൊടി- 2 ടീസ്പൂൺ
എണ്ണ – വറുക്കാൻ അവിശ്യത്തിന്
വെള്ളം – കുഴക്കാൻ അവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് കടലമാവ് , കാൽ ടീസ്പൂൺ കായം, ഉപ്പ്, ഒരു ടീസ്പൂൺ മുളക്പൊടി എന്നിവ ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായി കുഴച്ചു ഇടിയപ്പം ഉണ്ടാക്കാൻ കുഴകുന്നത് പോലെ കുഴച്ചു വെക്കുക. .
സേവ നാഴിയിൽ ചെറിയ കിഴുത്ത ഉള്ള ചില്ലിട്ട് മാവ് നിറച്ച് ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞ് വറുത്ത് കോരുക .
ബാക്കി കടലമാവ്, മുളക്പൊടി , കായം , സോഡപൊടി , ഉപ്പ് ചേർത്ത് വെള്ളം ഒഴിച്ച് ലൂസ് പരുവത്തിൽ നന്നായി കലക്കിവെക്കുക.കലക്കി വെച്ചിരിക്കുന്ന മാവ് നിറയെ ഓട്ടകൾ ഉള്ള ഒരു പാത്രത്തിൽ ഒഴിച്ച് തിളച്ചുകൊണ്ടിരിക്കുന്ന ഓയിലിൽ വറുത്തുകോരുക
ചതച്ച വെളുത്തുള്ളി എണ്ണയിൽ ഇട്ടു വറുത്തുകോരുക, അത് മാറ്റിവെക്കുക. കപ്പലണ്ടി, പൊട്ടുകടല, വേപ്പില എല്ലാം ഇതുപോലെ വറുത്തുകോരി മാറ്റി വെക്കുക. . ഈ വറുത്തുകോരിയ സാധനങ്ങൾ എല്ലാം ഒരു പാത്രത്തിലേക്ക് ഇട്ട് ഉപ്പും കായവും മുളകുപൊടിയും എല്ലാം ചേർത്ത് ചൂടുപോകുന്നതിനു മുന്നേ തന്നെ നന്നായി ഇളക്കി യോജിപ്പിക്കുക. മിക്സചർ തയ്യാർ.