Spicy Kerala Mixture – സ്പൈസി കേരള മിക്സ്ചർ
2 കപ്പ് കടല പൊടിയിലേക്ക് 1 ടേബിൾ സ്പൂണ് അരിപ്പൊടി അര ടീ സ്പൂണ് കായം, അര ടീ സ്പൂണ് മഞ്ഞൾ, 2 ടീ സ്പൂണ് മുളക് പൊടി പാകത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കുക.. ഈ മാവിൽ നിന്നും 4 ടേബിൾ സ്പൂണ് മാവ് എടുത്തു ബൂന്തി ഉണ്ടാക്കാൻ ആയി മാറ്റി വെക്കുക.. ബാക്കിയിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവിന് പോലെ കുഴച്ചെടുക്കുക. സേവാ നാഴിയിൽ ഇടിയപ്പം ഉണ്ടാക്കുന്ന ചില്ല് ഇട്ട് മാവ് നിറച്ച് ചൂടായ എണ്ണയിൽ പിഴിഞ്ഞ് ഇട്ട് വറുത്തെടുക്കുക.. ഞാൻ കുറച്ചു വലിയ ഓട്ട ഉള്ള ചില്ല് ഇട്ടും കുറച്ചു സേവ് ഉണ്ടാക്കി
ബൂന്തി ഉണ്ടാക്കാൻ എടുത്തു വെച്ച മാവിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശ മാവ് പരുവത്തിൽ കലക്കി എടുക്കുക.. വറുത്തു കോരൻ ഉപയോഗിക്കുന്ന ഓട്ട കയ്യിൽ എണ്ണയുടെ മേൽ പിടിച്ച് ഈ കയ്യിയിലേക്ക് മാവ് ഒഴിച്ച് എണ്ണയിലേക്ക് വീഴ്ത്തി മൊരിച്ചെടുക്കുക.. ഇത് പോലെ എല്ലാ ബൂന്തിയും റെഡി ആക്കുക
ഒരു 4 അല്ലി വെളുത്തുള്ളി ചതച്ചു എണ്ണയിൽ ഇട്ട് ഇളം ബ്രൗണ് കളർ ആവും വരെ വറുക്കുക
കുറച്ചു കറിവേപ്പില, കാൽ കപ്പ് പൊട്ടു കടല, കാൽ കപ്പ് കപ്പലണ്ടി ഓരോന്നായി വറുത്തു വെക്കുക
ഇനി ഒരു വലിയ പാത്രത്തിൽ 2 സേവും ഇട്ട് ചെറുതായി പൊടിക്കുക
ഇതിലേക്ക് വറുത്തു വെച്ച ബൂന്തി, കറിവേപ്പില, കപ്പലണ്ടി, പൊട്ടു കടല എന്നിവ ചേർക്കുക.. വറുത്തു വെച്ച വെളുത്തുള്ളി പൊടിച്ചു ചേർക്കുക..
അര ടീ സ്പൂണ് മുളക് പൊടി, കാൽ ടീ സ്പൂണ് കായം പൊടി കുറച്ചു ഉപ്പ് എന്നിവ പച്ച മണം മാറും വരെ ചെറിയ തീയിൽ ഇട്ട് ചൂടാക്കുക. ശേഷം ഇത് മിക്സ്ചറിൽ ചേർത്തിളക്കുക..
Makes Approximately 600gm mixture