ആവശ്യം ഉള്ള സാധനങ്ങൾ
ബ്രെഡ് -5
ബട്ടർ – 50gm
പച്ചമുളക് – 1
വെളുത്തുള്ളി – 3 to 5 അല്ലി
നെയ്യ് – ആവശ്യത്തിന്
വറ്റൽ മുളക് ചതച്ചത്
മൊസറില്ല ചീസ്
തയ്യാറുക്കുന്ന വിധം
സോഫ്റ്റന്ഡ് ആയിട്ടുള്ള ബട്ടർ ആയിരിക്കണം എടുക്കേണ്ടത്. അതിലേക്കു പച്ചമുളകും വെളുത്തുള്ളിയും വളരെ ചെറുതായ് അരിഞ്ഞതു ചേർക്കുക. അത് നല്ലപോലെ ഒരു സ്പൂൺ അല്ലെങ്കിൽ വിസ്ക് ഉപയോഗിച്ച് നല്ല പോലെ മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു ബ്രഡ് കഷണത്തിന്റെ ഒരു വശത്തു പുരട്ടുക. എല്ലാ ബ്രഡിലും ഇതുപോലെ ചെയ്യുക. ഇതിന്റെ മുകളിൽ വറ്റൽമുളക് ചതച്ചത് വിതറുക. അതിനു മുകളിലായി ചീസ് ഗ്രേറ്റ് ചെയ്തിടുക.
ഒരു പാൻ അടുപ്പത്തേക്ക് വെക്കുക. ചൂടാകുമ്പോൾ ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് നെയ്യ് പാനിൽ പുരട്ടുക.തയ്യാറാക്കി വെച്ചിരിക്കുന്ന ബ്രെഡ് കഷണങ്ങൾ പാനിൽ വെച്ചിട്ട് അടച്ചു വെച്ച് 2-3 മിനുട്ട് ചെറുതീയിൽ കുക്ക് ചെയ്തെടുക്കുക
തക്കാളി സോസിന്റെ കൂടെ കഴിക്കുക.