സ്പാനിഷ് ഓംലെറ്റ് SPANISH OMELETTE

സ്പാനിഷ് ഓംലെറ്റ് SPANISH OMELETTE

ആവശ്യം ഉള്ള സാധനങ്ങൾ

ഒലിവ് ഓയിൽ –
സവാള ചെറുതായി അരിഞ്ഞത് -1
ഉരുളകിഴങ് ചെറുതായി അരിഞ്ഞത് – 2
മുട്ട – 5
കുരുമുളക് പൊടി –
ഉപ്പു

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ സവാള ഇട്ടു വഴറ്റുക , ഇതിലേക്ക് ഉരുളക്കിഴങ്ങു ചേർത്ത് നന്നായി വേവുന്ന വരെ വഴറ്റുക.
ഒരു പാത്രത്തിൽ മുട്ട എല്ലാം പൊട്ടിച്ചു ഒഴിക്കുക ,പാകത്തിന് ഉപ്പും കുരുമുളകും ചേർത്ത് നന്നായി ഇളക്കിയ ശേഷം വഴറ്റി വെച്ച ഉരുളക്കിഴങ്ങുംസവാളയും ചേർത്ത് ഒരു 15 മിനിറ്റ് വെക്കുക .
ഇത് ഒരു നോൺ സ്റ്റിക് പാനിൽ ഒഴിച്ച് പൊരിച്ചു എടുക്കുക .
ഒരു ഭാഗം വെന്തു കഴിഞ്ഞാൽ , മുട്ട മറിച്ചിടുമ്പോൾ പൊട്ടിപോകാതിരിക്കാൻ ഒരു പരന്ന പാത്രം വെച്ച് പാനിന്റെ മുകൾ ഭാഗം അടച്ചു ,പാൻ അതിലേക്കു കമിഴ്ത്തണം.ഇത് വീണ്ടും പാനിലേക്കു മാറ്റിയശേഷം താഴത്തെ വശം കൂടി വേവിച്ചെടുക്കുക

Nikhil Rajani Babu