Spaghetti and Meatball Muffins

വെറൈറ്റി ആയിട്ടുള്ള രുചികരമായ മഫിൻസ് ട്രൈ ചെയ്തു നോക്കൂ. Spaghetti and Meatball Muffins.

ചേരുവകൾ

ബീഫ് കീമ -500gm
സവാള അരിഞ്ഞത് -1
ബ്രെഡ് പൊടിച്ചത് -ആവശ്യത്തിന്
ചീസ് -1/2 cup
മിക്സഡ് ഹെർബ്സ് -1 tsp
ഗാർലിക് പൌഡർ -1tsp
ഉപ്പ് -ആവശ്യത്തിന്
കുരുമുളക് പൊടി -1tsp
മുട്ട ബീറ്റ് ചെയ്‌തത് -2
പാർസലി ഇല -2 tbsp
എല്ലാ ചേരുവകളും കൂടി യോജിപ്പിച്ചു ഉരുളകളാക്കി ഷാലോ ഫ്രൈ ചെയ്തു എടുത്തു മീറ്റ് ബാൾസ് തയ്യാറാക്കി മാറ്റി വെക്കാം

സ്പഗട്ടി -300gm
ചീസ്
പിസ്സ സാസ് (പാസ്ത സാസ് )
ഓയിൽ
ആദ്യം സ്പെഗട്ടി വെള്ളം തിളച്ചു വരുമ്പോ പാക്കറ്റിൽ പറഞ്ഞതിനേക്കാളും 3 മിനുട്ട് കുറച്ചു വേവിച്ചു എടുക്കുക. ഉറ്റിയെടുത്തു തണുത്തതിനു ശേഷം ഒരു ടേബിൾ സ്പൂൺ ഓയിലിൽ നന്നായി മിക്സ് ചെയ്യുക. ഇനി കുറച്ചു ചീസ് ഇട്ടു മിക്സ് ചെയ്‌ടെക്കുക. ഓയിൽ സ്പ്രെഡ് ചെയ്‌ത് ഗ്രീസ് ചെയ്ത മഫിൻ ട്രേയിൽ ആദ്യം സ്പെഗീട്ടി കിളികൂടിന്റെ ഷേപ്പ്ൽ വെച്ചുകൊടുത്ത ശേഷം 3/4 tbspസാസ്ഇട്ട് കൊടുത്ത ശേഷം മീറ്റ് ബാൾസ് വെക്കാം.ഇനിവീണ്ടും പിസ്സ സാസ് ഇട്ട ശേഷം മുകളിൽ കുറച്ചു ചീസ് വിതറി കൊടുത്തു 200° പ്രീ ഹീറ്റ് ചെയ്‌ത ഓവനിൽ 20 മുതൽ 25 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കാം. ഓവനിൽ നിന്നെടുത്തു പുറത്തു വെച്ചു ചൂടറിയശേഷം മഫിൻ ട്രേയിൽ നിന്നെടുത്തു സെർവ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *