ഇപ്പൊൾ ചക്കയുടെ സീസൺ ആണല്ലോ.
വലിയ ചിലവില്ലാതെ കുട്ടികൾക്ക് വേണ്ടി വീട്ടിൽത്തന്നെ പരീക്ഷിക്കാവുന്ന ഒരു ഐസ്ക്രീം..
ചേരുവകൾ
നല്ലപോലെ പഴുത്ത ചക്കച്ചുള വ്രിത്തിയാക്കിയത് – 1/2 കിലോ
ഗോതമ്പ് പൊടി – 1 ടേബിൾ സ്പൂൺ
പഞ്ചസാര – ആവശൃത്തിന്
പാൽ – 1/4 ലിറ്റർ
തയ്യാറാക്കുന്ന വിധം
ചക്കച്ചുള വലുതാണെങ്കിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മിക്സിയിൽ വെള്ളം തീരെ ചേർക്കാതെ പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. പാൽ തിളപ്പിച്ച് അതിൽ പഞ്ചസാരയും(നല്ല മധുരമുള്ള ചക്കയാണെങ്കിൽ പഞ്ചസാരയുടെ ആവശൃമില്ല) ഗോതമ്പ് പൊടിയും ചേർത്ത് ചെറുതായി കുറുകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം. ഇത് പേസ്റ്റ് രൂപത്തിലുള്ള ചക്കയുടെ കൂടെ വീണ്ടും മിക്സിയിൽ അടിച്ചെടുക്കുക. ചൂട് ആറിയ ശേഷം നല്ല വ്രിത്തിയുള്ള പാത്രത്തിൽ ആക്കി ഫ്രീസറിൽ വച്ച് സെറ്റ് ആകുന്നത് വരെ വയ്ക്കുക. സെറ്റ് ആയ ഐസ്ക്രീം വ്രിത്തിയുള്ള കത്തിയോ സ്പൂണോ വച്ച് മുറിച്ച് വിളമ്പാം.
പഴുത്ത ചക്ക ഐസ്ക്രീം – Ripe Jackfruit Icecream
NB: ടേസ്റ്റ് കൂട്ടാനായി ചക്ക പേസ്റ്റ് ആക്കുമ്പോൾ തന്നെ വാനില എസൻസോ ഏലക്കായ പൊടിച്ചതോ ചേർക്കാം..