റവ കേസരി – Rava Kesari

Make Rava Kesari Easily

വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം റവ കേസരി .

ചേരുവകൾ

റവ – 1/2 കപ്പ്
പഞ്ചസാര – മുക്കാൽ കപ്പ്‌
നെയ്യ് – 4 ടേബിൾസ്പൂൺ
കശുവണ്ടി – 5 എണ്ണം
ഉണക്ക മുന്തിരി – 1 ടേബിൾസ്പൂൺ
ഏലക്കപ്പൊടി – 1/4 ടീസ്പൂൺ
ഓറഞ്ച് കളർ – ഒരു നുള്ള്
വെള്ളം – 1 കപ്പ്

തയാറാക്കുന്ന വിധം

●ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ നെയ്യൊഴിച്ച് കശുവണ്ടി , മുന്തിരിങ്ങ വറുത്ത് മാറ്റി വെക്കുക , അതേ പാനിൽ റവ ചേർത്ത് ചെറിയ ഗോൾഡൻ കളർ ആകുന്നത് വരെ വറുത്ത് മാറ്റി വെക്കുക.വേറൊരു പാനിൽ ഒരു കപ്പ് വെള്ളം , ഒരു നുള്ള് ഓറഞ്ച് കളർ ചേർത്ത് വെള്ളം നന്നായി തിളപ്പിക്കുക . തിളച്ച വെള്ളത്തിലേക്ക് വറുത്ത റവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക . റവ നന്നായി വെന്ത് വെള്ളം വറ്റുന്നത് വരെ ഇളക്കി കൊടുക്കുക.വെള്ളം വറ്റിയതിന് ശേഷം പഞ്ചസാര ചേർത്ത് ഇളക്കി യോജിപ്പിക്കുക . പഞ്ചസാര അലിഞ്ഞ് റവയിൽ പിടിക്കുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക.ശേഷം രണ്ട് ടേബിൾസ്പൂൺ നെയ്യും , വറുത്ത കശുവണ്ടി, മുന്തിരിങ്ങ, ഏലക്കാപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക . സ്വാദിഷ്ടമായ റവ കേസരി റെഡി ആയി.

Note – ഫുഡ് കളർ ഓപ്ഷണൽ ആണ്, ഫുഡ് കളറിന് പകരം മൂന്ന് നുള്ള് മഞ്ഞൾപ്പൊടി ചേർക്കാവുന്നതാണ്.

Saranya S

I am a homemaker I really passionate about cooking and baking. I love to share the recipes that I tried in my kitchen