വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന ഒരു സാലഡ് ആണ് ഇത്
റാഡിഷ് ഒണിയൻ സാലഡ് Radish Onion Salad
ഇതിനായി ഞാൻ ഒരു റാഡിഷ്, ഒരു ഇടത്തരം സവാള ,3 പച്ചമുളക് ,ഒരു ചെറുനാരങ്ങയുടെ പകതി ,ഒരു ചെറിയ തക്കാളി പിന്നെ ഘാട്ടിയ (കടലമാവിൽ വറുത്തെടുക്കന്ന chips വിഭാഗത്തിൽ പെട്ട ഒരിനം . ഇത് ഒരു പിടി അല്ലങ്കിൽ ആവശ്യത്തിന്)
ഇത്രയുമാണ് ഇതിന്റെ ingredients.
ആദ്യം റാഡിഷ് തൊലി കളഞ്ഞ് നല്ലപോലെ ഗ്രേറ്റ് ചെയ്തെടുക്കുക .അതിലേക്ക് സവാള ,തക്കാളി പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞ് ചേർക്കുക.
ഘാട്ടിയ കൈ കൊണ്ട് നല്ലപോലെ പൊടിച്ചത് ഇതിലേക്ക് ചേർക്കുക ഇനി ഇവയെല്ലാം ഒരു സ്പൂൺ ഉപയോഗിച്ച് നല്ലപോലെ മിക് സ് ചെയ്യുക – ഇതിലേക്ക് ചെറുനാരങ്ങ നീരെടുത്തത് ചേർത്ത് യോജിപ്പിക്കുക. ഘാട്ടിയയിൽ ഉപ്പുള്ളത് കൊണ്ട് ഞാൻ ഇതിൽ പ്രത്യേകം ഉപ്പ് ചേർത്തിട്ടില്ല – ആവശ്യമെങ്കിൽ അൽപ്പം ഉപ്പ് ചേർക്കാവുന്നതാണ് .അൽപം മല്ലിയില കൊണ്ട് Garnish ചെയ്താൽ നന്ന്. അൽപ്പം white peanuts ഞാൻ ഇതിൽ ചേർത്തിട്ടുണ്ട് – റാഡിഷ് സാലഡ് റെഡി