കാട റോസ്റ്റ് – Quail Roast – Kada Roast
കാട – അര കിലോ
ഇഞ്ചി, വെളുത്തുളളി, ചെറിയ ഉള്ളി പച്ചമുളക് ചതച്ചത് – രണ്ട് വലിയ സ്പൂൺ
തക്കാളി അരിഞ്ഞത് – ഒന്ന്
മല്ലി ഇല, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ
മഞ്ഞൾ പൊടി – കാൽ സ്പൂൺ
മുളകുപൊടി – ഒരു സ്പൂൺ
പെരിജീരകം പൊടിച്ചത് – അര സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – അര സ്പൂൺ
കാട ഇറച്ചി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക. മുളക് പൊടി, മഞ്ഞൾപ്പൊടി, പെരിജീരകം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ കാട ഇറച്ചിയിൽ പുരട്ടി പത്ത് മിനിറ്റ് വെക്കുക.അതിന് ശേഷം വെളിച്ചെണ്ണയിൽ വറത്തെടുക്കുക. വറത്തഎണ്ണ അധികം ഉണ്ടെങ്കിൽ കുറച്ച് മാറ്റിയ ശേഷം അതിലോട്ട് ചതച്ച് വെച്ചിരിക്കുന്ന കൂട്ട് ഇട്ട് കൊടുക്കുക ഒപ്പം കറിവേപ്പിലയും നന്നായി മൂക്കുമ്പോൾ തക്കാളിയും കുറച്ച് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക .അതിലോട്ട് വറത്ത് വെച്ച കാടയും മല്ലി ഇലയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. കാട റോസ്റ്റ് തയ്യാർ

കാട റോസ്റ്റ് – Quail Roast – Kada Roast
Subscribe
Login
0 Comments