Pressure Cooker Palpayasam

പ്രഷർ കുക്കർ പാൽ പായസം – Pressure Cooker Palpayasam

അമ്പലപ്പുഴ പാൽ പായസം വളരെ പ്രസിദ്ധമാണല്ലോ . നമ്മൾ എത്ര ശ്രമിച്ചാലും അത് പോലെ വരില്ല എന്നാണ് പറയാറ് .. എന്നാലും അതിന്റെ അടുത്ത് ഒക്കെ എത്തും ഇത്.

വെറും 3 ചേരുവകൾ മതി ഇതിനു .4:1 :1 ആണ് ഇതിന്റെ കണക്കു.വെറും 3 സ്റെപിൽ പായസം റെഡി

ആവശ്യമുള്ള സാധനങ്ങൾ :

പാൽ – 4 ഗ്ലാസ്
പഞ്ചസാര – 1 ഗ്ലാസ്
അരി ഒരു തവി

രീതി :

എല്ലാം കൂടി പ്രഷർ കുക്കറിൽ ഇട്ടു ഹൈ ഫ്ലാമിൽ വെച്ച് ഒരു വിസിൽ .
അതിനു ശേഷം സിമ്മിൽ 30 മിനിറ്റ് വേവിക്കുക.
ഒരു മണിക്കൂർ അനക്കാതെ വെക്കുക

തുറന്നു കഴിഞ്ഞു വിളമ്പാം . ഇതിൽ നെയ് , നട്സ് , ഏലക്ക പൊടി ഒന്നും ചേർക്കാതെ തന്നെ നല്ല സ്വാദാണ്.

Bincy Abhi