Poricha Pathiri

പൊരിച്ച പത്തിരി – Poricha Pathiri

പൊരിച്ച പത്തിരി (മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി)

ചായക്കടകളിലെ പൊരിച്ച പത്തിരി അതേ രുചി വീട്ടിൽ തയ്യാറാക്കാം.മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി പ്രഭാത ഭക്ഷണമായും അത്താഴത്തിനും
ചായക്കടിയായും കഴിക്കാൻ വളരെ സ്വാദിഷ്ടമാണ്.

ചേരുവകൾ

▪️പത്തിരിപ്പൊടി -1 കപ്പ്

▪️തിളയ്ക്കുന്ന വെള്ളം – 1 കപ്പ്

▪️തേങ്ങ ചിരകിയത് – 2 ടേബിൾസ്പ്പൂൺ

▪️ചെറിയ ജീരകം – ½ ടീസ്പുൺ

▪️എള്ള് – 1 ടീസ്പുൺ

▪️ഉള്ളി – 3 എണ്ണം

▪️ഉപ്പ് ആവശ്യത്തിന്

▪️നെയ്യ് – ½ ടീസ്പുൺ

▪️വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

▪️വലിയൊരു പാനിൽ വെള്ളം, ഉപ്പ്, നെയ്യ് എന്നിവ ചേർത്ത് നല്ലതുപോലെ വെട്ടിത്തിളയ്ക്കുമ്പോൾ പത്തിരിപ്പൊടി കുറേശ്ശെ ചേർത്ത് വാട്ടികുഴച്ചെടുക്കുക.

▪️വാട്ടിയ പൊടി 5 മിനിറ്റ് അടച്ച വെച്ചശേഷം ചൂട് പോകും മുൻപ് തന്നെ വെളിച്ചെണ്ണ ഉഴികെ ബാക്കി എല്ലാ ചേരുവകളും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക.

▪️കുഴച്ച മാവ് ഒരു സെൻറീമീറ്റർ കനത്തിൽ പരത്തി എടുത്തശേഷം പത്തിരിയുടെ ആകൃതിയിൽ മുറിച്ചെടുക്കുക.

▪️തിളച്ച വെളിച്ചെണ്ണയിൽ പത്തിരി ഇട്ടു വറുത്തുകോരുക.

▪️ചായക്കൊപ്പമോ, കറികൂട്ടിയൊ കഴിക്കാൻ ഒരുപോലെ സ്വാദുള്ള പൊരിച്ച പത്തിരി Pathiri റെഡി.

പൊരിച്ച പത്തിരി (മലബാറിന്റെ കയ്യൊപ്പ് പതിഞ്ഞ പൊരിച്ച പത്തിരി)

Indhu Unni